സൂഖ് വാഖിഫില്‍ ആഘോഷത്തിന് തുടക്കമായി
text_fieldsദോഹ: സൂഖ് വാഖിഫില്‍ ഏപ്രില്‍ ആഘോഷം ആരംഭിച്ചു. അതേസമയം സിറിയയിലെ ജനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തല്‍സമയ പ്രകടനങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്. ഇൗ വിവരം അധികൃതർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഒരാഴ്ച സ്‌കൂള്‍ അവധി ആയതും ഖത്തര്‍ അന്താരാഷ്ട്ര ഭക്ഷ്യമേളക്ക് ശനിയാഴ്ച അവസാനിച്ചതും ഏപ്രില്‍ ആഘോഷത്തിന് സന്ദർശകരെ കൂട്ടുമെന്നാണ് കണക്കുകൂട്ടൽ. ആദ്യദിവസമായ വെള്ളിയാഴ്ച നൂറുകണക്കിന് കുടുംബങ്ങൾ സൂഖ് വാഖിഫില്‍ എത്തി. കുട്ടികൾക്കായുള്ള നിരവധി വിനോദ പരിപാടികളാണ് നടന്നുവരുന്നത്.
നിരവധി ഗെയിമുകളും വിവിധ കാർണിവലുകളും ഒരുക്കിയിട്ടുണ്ട്. ഇത്തവണ അമ്യൂസ്മെൻറ് പാര്‍ക്കില്‍ റേഞ്ചര്‍ പെന്‍ഡുലം റൈഡ് വിത്യസ്തമായ അനുഭവമാകുമെന്നാണ് കരുതുന്നത്. അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ ആദ്യദിനത്തിൽ സഞ്ചാരത്തിനായി കൗമാരപ്രായക്കാരായ കുട്ടികളുടെ നീണ്ട നിരതന്നെ ഉണ്ടായിരുന്നു. ആര്‍ട്ട് സിമ്പോസിയത്തില്‍ കലാകാരന്മാരുടെ തല്‍സമയ ചിത്രരചന, തെരുവ് നൃത്തക്കാരും പൊയ്ക്കാല്‍ കലാകാരന്മാരും വര്‍ണാഭമായ സാന്നിദ്ധ്യം, പരമ്പരാഗത അറബ്യേൻ പലഹാരങ്ങളും ടര്‍ക്കിഷ് ഐസ് ക്രീമും പേസ്ട്രിയും തുടങ്ങി നിരവധി വിഭവങ്ങൾ അടങ്ങിയ അല്‍ ഹമാം സ്‌ക്വയർ എന്നതെല്ലാം സൂഖ് വാഖിലെ കൗതുക കാഴ്ചകളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
