ദോഹ: ഖത്തറും യൂറോപ്യന്‍ യൂണിയനും(ഇ.യു) ഒപ്പുവച്ച വ്യോമഗതാഗത കരാ ര്‍ ഇരുകൂട്ടര്‍ക്കുമിടയില്‍ ടൂറിസം, വ്യാപാര കൈമാറ്റം വര്‍ധിപ്പിക്കുന് നതിനും വ്യവസ്ഥാനുസൃതമായി പരിധികളില്ലാതെ വിമാനസര്‍വീസുകള്‍ ന ടത്തുന്നതിനും സഹായകമാകും. ആയിരക്കണക്കിന് തൊഴിലവസരങ്ങളും ബില്യണ്‍ കണക്കിന് സാമ്പത്തിക പ്രയോജനങ്ങളും ഇതിലൂടെ സാധ്യമാകും. 2019 മുതല്‍ 2025വരെയുള്ള കാലയളവില്‍ മൂന്നുബില്യണ്‍ യൂ റോയുടെ സാമ്പത്തിക പ്രയോജനങ്ങളാണ് ഖത്തറും യൂറോപ്യന്‍ യൂണിയനുമായുള്ള വ്യോമയാന ഇടപാടിലൂടെ സാധ്യമാകുക. 2025 ആകുമ്പോഴേക്കും 2000 തൊഴിലവസരങ്ങളും സൃഷ്ടിക്കാനാകും. ബ്രസ്സല്‍സില്‍ യൂറോ പ്യന്‍ കമ്മീഷന് ആസ്ഥാനത്തുവെച്ച് കഴിഞ്ഞദിവസമാണ് ഇരു കൂട്ടരും കരാറിലേര്‍പ്പെട്ടത്.
യൂറോപ്യന്‍ രാജ്യ ങ്ങളുമായി സഹകരണം കൂടുതല്‍ വിശാലമായ തലങ്ങളിലേക്ക് വിപുലീകരിക്കാനും സാധിക്കും. 28 യൂറോപ്യന്‍ യൂണിയന് രാജ്യങ്ങള്‍ക്കും ഖത്തറിനുമിടയില്‍ വ്യോമഗതാഗതം ശക്തിപ്പെടുത്താന്‍ ഇതിലൂടെ സാധിക്കും. യൂറോപ്പിലെയും ഖത്തറിലെയും എയര്‍ലൈനുകള്‍ക്ക് വലിയ സാധ്യതകള്‍ തുറന്നുനല്‍കുന്നതാണ് ചരിത്ര പ്രാധാന്യമുളള നാഴികക്കല്ലായ ഈ കരാറെന്ന് ഖത്തര്‍ എയര്‍വേയ്സ് സിഇഒ അക്ബര്‍ അല്‍ബാകിര്‍ പറഞ്ഞു. ഉപരോധം തുടരവെ ഈ കരാറിന് വലിയ പ്രാധാന്യമുണ്ടെന്ന് സിവില്‍ വ്യോമയാന അതോറിറ്റി ചെയര്മാന് അബ്ദുല്ല ബിന്‍ നാസര്‍ തുര്‍ക്കി അല്സുബഇ പറഞ്ഞു.
പരിധികളില്ലാതെ യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് വിമാനസര്‍വീസ് നടത്താമെന്നത് ഖത്തര്‍ എയര്വേയ്സിെൻറ വിപണിസാധ്യതകള്‍ വര്‍ധിപ്പിക്കും. യൂറോപ്പിലെയും ഖത്തറിലെയും എയര്‍ലൈനുകള്‍ക്കിടയില്‍ ആരോഗ്യകരമായ മത്സരം പ്രോ ത്സാഹിപ്പിക്കുന്നതാണ് കരാര്‍. ഇരുകൂട്ടര്‍ക്കുമിടയില്‍ തുറന്ന ആകാശ നയത്തില്‍ ഒപ്പുവെക്കാന്‍ നേരത്തെ തന്നെ ധാരണയായിരുന്നു. യൂറോപ്പിലേക്കുള്ള വ്യോമ ഹബ്ബായി ദോഹ മാറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നിലവില്‍ പ്രതിവാരം 617 സര്‍വീസുകളിലായി ഖത്തര്‍ എയര്‍വെയ്സില്‍ യൂറോപ്പിലേക്ക് 90,000 പേര് യാത്ര ചെയ്യുന്നുണ്ട്. വ്യോമയാന സുരക്ഷ, നാവിഗേഷന്‍, പാരിസ്ഥിതിക പ്രാധാന്യം, ഖത്തറിലെയും യൂറോപ്യന്‍ യൂണിയനിലെയും വ്യോമയാന സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട സുപ്രധാന വിഷയങ്ങളും കരാറിെൻറ ഭാഗമാണ്.