Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഗോൾഡ്​ കപ്പിൽ ഖത്തർ...

ഗോൾഡ്​ കപ്പിൽ ഖത്തർ ഇറങ്ങുന്നു

text_fields
bookmark_border
ഗോൾഡ്​ കപ്പിൽ ഖത്തർ ഇറങ്ങുന്നു
cancel
camera_alt

കോൺകകാഫ്​ ഗോൾഡ്​ കപ്പിൽ ഇന്ന്​ പാനമയെ നേരിടാൻ ഖത്തർ ടീം പരിശീലനത്തിൽ

ദോഹ: സ്​പാനിഷുകാരനായ പരിശീലകൻ ഫെലിക്​സ്​ സാഞ്ചസും ക്യാപ്​റ്റൻ ഹസൻ അൽ ഹൈദോസും നയിക്കുന്ന ഖത്തർ ഫുട്​ബാൾ ടീമി​െൻറ മനസ്സുനിറയെ 2022 ലോകകപ്പാണ്​. അതിനായി ലോകമാകെ സഞ്ചരിച്ച്​ കരുത്ത്​ നേടുകയാണവർ. ലോകത്തെ ഏറ്റവും മികച്ച ടീമുകളുമായി കൊമ്പുകോർത്തും എല്ലായിടത്തും മത്സരിച്ചും വമ്പൻ ടൂർണമെൻറുകളിൽ മത്സരിച്ചും ഖത്തർ ഒരുങ്ങുന്നു.

അങ്ങനെയൊരു അധ്യായത്തിൽ നിർണായക ദിനമാണ്​ ഖത്തറിന്​ ഇന്ന്​. ലോകകപ്പിന്​ മുന്നോടിയായി ടീം മാറ്റുരക്കുന്ന സുപ്രധാന ചാമ്പ്യൻഷിപ്പിൽ ഹൈദോസും അൽമോയസ്​ അലിയും ഉൾപ്പെടുന്ന താരപ്പട ബൂട്ടുകെട്ടും. വടക്കൻ, സെൻട്രൽ അമേരിക്കൻ രാജ്യങ്ങളുടെ ചാമ്പ്യൻഷിപ്പായി കോൺകകാഫ്​ പോരാട്ടത്തിൽ ഖത്തർ ഇന്ന്​ അമേരിക്കൻ മണ്ണിൽ തങ്ങളുടെ ആദ്യമത്സരത്തിൽ പാനമക്കെതിരെ കളിക്കും. ഖത്തർ സമയം അർധരാത്രിയും കഴിഞ്ഞ്​ രണ്ടു മണിക്കാണ്​ മത്സരം. ഗ്രൂപ്​ 'ഡി'യിൽ ഹോണ്ടുറാസ്​, ഗ്രനഡ എന്നിവരാണ്​ മറ്റു ടീമുകൾ. ലോകകപ്പി​െൻറ ആതിഥേയർ എന്ന നിലയിൽ പ്രത്യേക ക്ഷണിതാക്കളായാണ്​ ഖത്തർ ഗോൾഡ്​ കപ്പിൽ മത്സരിക്കുന്നത്​. അതിഥികളാണെങ്കിലും ഗ്രൂപ്പിൽ ഫിഫ റാങ്കിങ്ങിൽ മുന്നിൽ ഖത്തറാണ്​ (55ാം റാങ്ക്​). വെറും ലോകകപ്പ്​ ആതിഥേയർ മാത്രമല്ല, ഏഷ്യൻ ചാമ്പ്യന്മാരാണെന്ന മികവുകൂടി ഖത്തറിനുണ്ട്​.

ഹോണ്ടുറാസ്​ (62), പാനമ (81), ഗ്രനഡ (159) എന്നിങ്ങനെയാണ്​ ഗ്രൂപ്പിലെ മറ്റു ടീമുകളുടെ റാങ്കിങ്​ നിലവാരം. ഗ്രൂപ്പിലെ ആദ്യ രണ്ട്​ സ്​ഥാനക്കാർക്ക്​ നോക്കൗട്ടിൽ കടക്കാം എന്നതിനാൽ സെമിയും ഫൈനലുമെല്ലാം നിലവിലെ മികവിൽ ഖത്തറിന്​ അകലെയല്ല. അമേരിക്കയിലേക്ക്​ തിരിക്കും മുമ്പ്​ ക്രൊയേഷ്യയിൽ പരിശീലനവും സന്നാഹ മത്സരങ്ങളും പൂർത്തിയാക്കി. ക്രൊയേഷ്യ ബി, എൽസാൽവദോർ ടീമുകൾക്കെതിരെ വിജയവും നേടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gold CupConcacaf Gold Cup
News Summary - Qatar enters Gold Cup
Next Story