Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖ​ത്ത​രി...

ഖ​ത്ത​രി എ​ൻജ​ിനീ​യ​ർ​മാരുടെ മാ​ത്രം നി​യ​മ​നത്തിന്​ പദ്ധതി

text_fields
bookmark_border
ഖ​ത്ത​രി എ​ൻജ​ിനീ​യ​ർ​മാരുടെ മാ​ത്രം നി​യ​മ​നത്തിന്​ പദ്ധതി
cancel

ദോ​​ഹ: വി​​വി​​ധ വി​​ഭാ​​ഗ​​ങ്ങ​​ളി​​ൽ ഖ​​ത്ത​​രി എ​ൻ​ജി​​നീ​​യ​​ർ​​മാ​​രെ ആ​​ക​​ർ​​ഷി​​ക്കാ​​നാ​​യി മ ു​​നി​​സി​​പ്പാ​​ലി​​റ്റി പ​​രി​​സ്​​​ഥി​​തി മ​​ന്ത്രാ​​ല​​യം പ്ര​​ത്യേ​​ക ക​​ർ​​മ​​പ​​ദ്ധ​​തി ത​​യാ​​ റാ​​ക്കു​​ന്നു. മ​​ന്ത്രാ​​ല​​യ​​ത്തി​െ​​ൻ​​റ സു​​സ്​​​ഥി​​ര ത​​ന്ത്ര​​പ്ര​​ധാ​​ന​​മാ​​യ വി​​വി​​ധ ​​ പ് ര​​ക്രി​​യ​​ക​​ളു​​ടെ തു​​ട​​ർ​​ച്ച​​യാ​​ണ്​ ഇ​​തെ​​ന്ന്​ മ​​ന്ത്രാ​​ല​​യ​​ത്തി​െ​​ൻ​​റ ഹ്യു​​മ​​ൻ റി​ ​സോ​​ഴ്​​​സ​​സ്​ വ​​കു​​പ്പ്​ ഡ​​യ​​റ​​ക്​​​ട​​ർ ജ​​ബ​​ർ അ​​ബ്​​​ദു​​ല്ല അ​​ൽ അ​​ത്വി​​യ പ​​റ​​ഞ്ഞു. ഖ​​ ത്ത​​ർ ​ദേ​​ശീ​​യ ന​​യം 2030​െൻ​​റ​​യും ര​​ണ്ടാ​​മ​​ത്​ ദേ​​ശീ​​യ വി​​ക​​സ​​ന ന​​യം 2018-22​െൻ​​റ​​യും ച​​ട്ട​​ക ൂ​​ടി​​ൽ​ നി​​ന്നാ​​ണി​​ത്. മ​​ന്ത്രാ​​ല​​യ​​ത്തി​​ൽ ജോ​​ലി ചെ​​യ്യു​​ന്ന ഖ​​ത്ത​​രി എ​​ൻ​ജി​​നീ​​യ​​ർ​​മാ​​രു​​ടെ എ​​ണ്ണം വ​​ർ​​ഷ​​ന്തോ​​റും കൂ​​ടു​​ക​​യാ​​ണ്. മ​​ന്ത്രാ​​ല​​യ​​ത്തി​െ​​ൻ​​റ സ്​​​പെ​​ഷ​​ലൈ​​സ്​​​ഡ് ജോ​​ലി​ മേ​​ഖ​​ല​​ക​​ളി​​ൽ കൂ​​ടു​​ത​​ൽ ഉ​​ൽ​പാ​​ദ​​ന​​ക്ഷ​​മ​​ത​​യും ​പ്ര​​വ​​ർ​​ത്ത​​ന​​ക്ഷ​​മ​​ത​​യും ഉ​​ണ്ടാ​​ക്കു​​ക​​യാ​​ണ്​ ല​​ക്ഷ്യം.

2021ഒാ​​ടെ ജോ​​ലി​​ മേ​​ഖ​​ല പ്രാ​​ദേ​​ശി​​ക​​വ​​ത്​​​ക​​രി​​ക്കു​​ന്ന ന​​യ​​ത്തി​െ​​ൻ​​റ ഭാ​​ഗ​​മാ​​യാ​​ണി​​ത്. സ്​​പെ​​ഷ​​ലൈ​​സ്​​​ഡ്​​​സ്​ ജോ​​ലി​ മേ​​ഖ​​ല​​ക​​ളു​​ടെ കാ​​ര്യ​​ത്തി​​ലാ​​ണി​​ത്. തൊ​​ഴി​​ൽ-​​സാ​​മൂ​​ഹി​​ക​​കാ​​ര്യ-​​ഭ​​ര​​ണ വ​​കു​​പ്പ്​ മ​​ന്ത്രാ​​ല​​യ​​ത്തി​െ​​ൻ​​റ പി​​ന്തു​​ണ​​യോ​​ടെ​​യാ​​ണി​​തെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. 2015 മു​​ത​​ൽ 2021 വ​​രെ ഖ​​ത്ത​​രി പൗ​​ര​​ന്മാ​​ർ​​ക്ക്​ സ്​​​കോ​​ള​​ർ​​ഷി​​പ്​​ ന​​ൽ​​കു​​ക​​യെ​​ന്ന​​തും ഇൗ ​​പ​​ദ്ധ​​തി​​യി​​ൽ ഉ​​ൾ​​പ്പെ​​ടു​​ന്നു. എ​​ൻ​ജി​​നീ​​യ​​റി​​ങ്, വെ​​റ്റ​​റി​​ന​​റി മെ​​ഡി​​സി​​ൻ, നി​​യ​​മം, ക​​മ്പ്യൂ​​ട്ട​​ർ തു​​ട​​ങ്ങി​​യ മ​​റ്റ്​ സ്​​​പെ​​ഷ​​ലൈ​​സ്​​​ഡ്​ മേ​​ഖ​​ല​​യി​​ലേ​​ക്കാ​​ണി​​ത്.

രാ​​ജ്യ​​ത്തെ ഖ​​ത്ത​​രി​​വ​​ത്​​​ക​​ര​​ണ ​പ്ര​​ക്രി​​യ വ്യാ​​പ​​ക​​മാ​​ക്കു​​ക​​യാ​​ണെ​​ന്നും ഇ​​തി​​നാ​​യി പു​​തി​​യ പ​​ദ്ധ​​തി​​ക​​ൾ ഉ​​ട​​ൻ പ്ര​​ഖ്യാ​​പി​​ക്കു​​മെ​​ന്നും ഭ​​ര​​ണ-​​തൊ​​ഴി​​ൽ-​​സാ​​മൂ​​ഹി​​ക​​കാ​​ര്യ വ​​കു​​പ്പ്​ മ​​ന്ത്രി യൂ​​നു​​സ്​ ബി​​ൻ മു​​ഹ​​മ്മ​​ദ്​ അ​​ൽ ഉ​​ഥ്​​​മാ​​ൻ ഫ​​ക്​​​റു ക​​ഴി​​ഞ്ഞ​​യാ​​ഴ്​​​ച​​യാ​​ണ്​ പ​​റ​​ഞ്ഞ​​ത്. ജോ​​ലി​​ക​​ൾ കൂ​​ടു​​ത​​ൽ പ്ര​ാ​ദേ​​ശി​​ക​​വ​​ത്​​​ക​​രി​​ക്കു​​ക​​യും വി​​വി​​ധ മേ​​ഖ​​ല​​ക​​ളി​​ലെ ഖ​​ത്ത​​രി​​വ​​ത്​​​ക​​ര​​ണ​​ത്തി​െ​​ൻ​​റ അ​​ള​​വ്​ കൂ​​ട്ടു​​ക​​യും ചെ​​യ്യു​​ന്ന​​ത്​ രാ​​ജ്യ​​ത്തി​െ​​ൻ​​റ സാ​​മ്പ​​ത്തി​​ക​​മേ​​ഖ​​ല​​ക്ക്​ ന​​ല്ല​​താ​​ണെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.
രാ​​ജ്യ​​ത്തെ വി​​വി​​ധ സെ​​ക്​​​ട​​റു​​ക​​ളി​​ലും പു​​തി​​യ മേ​​ഖ​​ല​​ക​​ളി​​ലും കൂ​​ടു​​ത​​ൽ ഖ​​ത്ത​​രി​​ക​​ളെ നി​​യ​​മി​​ക്കാ​​നു​​ള്ള പു​​തി​​യ പ​​ദ്ധ​​തി ത​​യാ​​റാ​​യി​വ​​രു​​ക​​യാ​​ണ്. ഇ​​തി​​നാ​​യി പു​​തി​​യ പാ​​ക്കേ​​ജ്​ ഉ​​ട​​ൻ പ്ര​​ഖ്യാ​​പി​​ക്കും. വി​​വി​​ധ മേ​​ഖ​​ല​​ക​​ളി​​ലെ സ്​​​ഥാ​​പ​​ന​​ങ്ങ​​ളും ക​​മ്പ​​നി​​ക​​ളു​​മാ​​യി മ​​ന്ത്രാ​​ല​​യ​​ത്തി​​ന്​ ഇ​​ക്കാ​​ര്യ​​ത്തി​​ൽ പ്ര​​ത്യേ​​ക ബ​​ന്ധ​​മു​​ണ്ട്. ​േജാ​​ലി ഒ​​ഴി​​വു​​ക​​ളും മ​​റ്റും മ​​ന്ത്രാ​​ല​​യ​​​ത്തെ അ​​റി​​യി​​ക്കു​​ന്ന​​തി​​നാ​​ണി​​ത്. സ്വ​​​കാ​​​ര്യ​​​മേ​​​ഖ​​​ല​​​യി​​​ലേ​​​ക്കും സ്വ​​​ദേ​​​ശി​​​വ​​​ത്​​​​ക​​​ര​​​ണം വ്യാ​​​പി​​​പ്പി​​​ക്കു​​​ന്ന​​തി​​നു​​ള്ള പ​​ദ്ധ​​തി​​യി​​ലാ​​ണ്​ തൊ​​​ഴി​​​ൽ സാ​​​മൂ​​​ഹി​ക​​​കാ​​​ര്യ മ​​​ന്ത്രാ​​​ല​​​യം. നി​​​ല​​​വി​​​ൽ സ്വ​​​കാ​​​ര്യ​​​മേ​​​ഖ​​​ല​​​യി​​​ൽ 60 ശ​​​ത​​​മാ​​​ന​​​ത്തോ​​​ള​​​മാ​​​ണ് ഖ​​​ത്ത​​​രി നി​​​ര​​​ക്ക്. സ്വ​​​കാ​​​ര്യ​​​മേ​​​ഖ​​ല​​​യി​​​ൽ കൂ​​​ടു​​​ത​​​ൽ ഖ​​​ത്ത​​​രി​​​ക​​​ളെ ആ​​​ക​​​ർ​​​ഷി​​​ക്കു​​​ന്ന​​​തി​​​നാ​​​യി മി​​​നി​​​മം വേ​​​ത​​​നം സം​​​വി​​​ധാ​​​ന​​​വും രൂ​​​പ​​വ​ത്​​ക​​​രി​​​ക്കാ​​​നും മ​​ന്ത്രാ​​​ല​​​യം തീ​​​രു​​​മാ​​​നി​​​ച്ചി​​​ട്ടു​​​ണ്ട്.

ഖ​​ത്ത​​ർ എ​​യ​​ർ​​വേ​​സ്​ ‘അ​​ൽ ദ​​ർ​​ബ്​ പ്രോ​​ഗ്രാം’ എ​​ന്ന പേ​​രി​​ൽ ഖ​​ത്ത​​രി​​ക​​ൾ​​ക്ക്​ നി​​യ​​മ​​നം ല​​ഭി​​ക്കു​​ന്ന​​തി​​നാ​​യി പ്ര​​ത്യേ​​ക റി​​ക്രൂ​​ട്ട്​​​മെ​​ൻ​​റു​​ക​​ൾ ന​​ട​​ത്തു​​ന്നു​​ണ്ട്. ആ​​ഗോ​​ള ബി​​സി​​ന​​സ്​-​​സാ​​മ്പ​​ത്തി​​ക സ്​​​ഥാ​​പ​​ന​​മാ​​യ ഖ​​ത്ത​​ർ ഫി​​നാ​​ൻ​​ഷ്യ​​ൽ സെ​​ൻ​​റ​​ർ (ക്യു.​എ​​ഫ്.​​​സി) ഉ​​യ​​ർ​​ന്ന ത​​സ്​​​തി​​ക​​ക​​ളി​​ൽ ഖ​​ത്ത​​രി​​ക​​ളെ മാ​​ത്ര​​മാ​​ണ്​ നി​​യ​​മി​​ക്കു​​ന്ന​​ത്. ഖ​​ത്ത​​റി​െ​​ൻ​​റ ഷി​​പ്പി​​ങ്​-​​മ​​രി​​ടൈം ക​​മ്പ​​നി​യാ​​യ ന​​കി​​ലാ​​ത്, സ​​ർ​​ക്കാ​​ർ വി​​ദ്യാ​​ഭ്യാ​​സ​​മേ​​ഖ​​ല എ​​ന്നി​​വ​​യും ഖ​​ത്ത​​രി​​വ​​ത്​​​ക​​ര​​ണ​​ത്തി​െ​​ൻ​​റ പാ​​ത​​യി​​ലാ​​ണ്. ഉ​​യ​​ർ​​ന്ന​​തും മ​​ധ്യ​​ത്തി​​ലു​​ള്ള​​തു​​മാ​​യ ത​​സ്​​​തി​​ക​​ക​​ളി​​ൽ സ​​ർ​​ക്കാ​​ർ വി​​ദ്യാ​​ഭ്യാ​​സ​​മേ​​ഖ​​ല​​യി​​ൽ 80 ശ​​ത​​മാ​​ന​​വും സ്വ​​ദേ​​ശി​​വ​​ത്​​​ക​​രി​​ക്ക​​പ്പെ​​ട്ടി​​ട്ടു​​ണ്ട്.

മ​​ന്ത്രാ​​ല​​യ​​ത്തോ​​ട്​ ആ​​ലോ​​ചി​​ക്കാ​​തെ ഒ​​രു ത​​ര​​ത്തി​​ലു​​മു​​ള്ള ഒ​​ഴി​​വു​​ക​​ൾ സം​​ബ​​ന്ധി​​ച്ചും മാ​​ധ്യ​​മ​​ങ്ങ​​ളി​​ൽ അ​​റി​​യി​​പ്പ്​ കൊ​​ടു​​ക്കാ​​ൻ പാ​​ടി​​ല്ലെ​​ന്ന സ​​ർ​​ക്കു​​ല​​ർ എ​​ല്ലാ സ​​ർ​​ക്കാ​​ർ ഏ​​ജ​​ൻ​​സി​​ക​​ൾ​​ക്കും മ​​​ന്ത്രാ​​ല​​യം നേ​​ര​​ത്തേ അ​​യ​​ച്ചി​​രു​​ന്നു. ഏ​​തെ​​ങ്കി​​ലും കാ​​ര​​ണ​​വ​​ശാ​​ൽ ഒ​​ഴി​​വു​​ക​​ളി​​ൽ ഖ​​ത്ത​​രി പൗ​​ര​​ന്മാ​​രെ കി​​ട്ടു​​ന്നി​​ല്ലെ​​ങ്കി​​ൽ അ​​തും മ​​ന്ത്രാ​​ല​​യ​​ത്തെ അ​​റി​​യി​​ക്ക​​ണം. അ​​ങ്ങ​െ​​ന വ​​രു​േ​​മ്പാ​​ൾ ഖ​​ത്ത​​രി സ്​​​ത്രീ​​ക​​ളു​​ടെ മ​​ക്ക​​ൾ​​ക്ക്​ നി​​യ​​മ​​നം ന​​ൽ​​ക​​ണം. സ്വ​​ദേ​​ശി​​വ​​ത്ക​​ര​​ണ​​ത്തി​െ​​ൻ​​റ ഭാ​​ഗ​​മാ​​യി 2018ൽ ​​നി​​യ​​മി​​ച്ച​​ത്​ 3777 ഖ​​ത്ത​​രി​​ക​​ളെ​​യാ​​ണ്. 3255 ഖ​​ത്ത​​രി​​ക​​ൾ​​ക്ക്​ സ​​ർ​​ക്കാ​​ർ മേ​​ഖ​​ല​​യി​​ലും 522 പേ​​ർ​​ക്ക്​ സ​​ർ​​ക്കാ​​ർ-​​സ്വ​​കാ​​ര്യ സം​​യു​​ക്​​​ത മേ​​ഖ​​ല​​യി​​ലു​മാ​​ണ്​ ജോ​​ലി ല​​ഭി​​ച്ച​​ത്. ഇ​​തി​​ൽ 1209 പേ​​ർ പു​​രു​​ഷ​​ന്മാ​​രും 2568 പേ​​ർ വ​​നി​​ത​​ക​​ളു​മാ​​ണ്.

Show Full Article
TAGS:qatar engineers qatar gulf news 
Web Title - qatar engineers-qatar-gulf news
Next Story