എൽ.എൻ.ജി ഉൽപാദനം ഇരട്ടിയാക്കാൻ ഖത്തർ എനർജി
text_fieldsഖത്തർ ഇക്കണോമിക് ഫോറത്തിൽ ഊർജ സഹമന്ത്രി സഅ്ദ് ശരിദ അൽ കഅ്ബി സംസാരിക്കുന്നു
ദോഹ: 2030ഓടെ ഖത്തർ എനർജിയുടെ പ്രതിവർഷ ദ്രവീകൃത പ്രകൃതി വാതക ഉൽപാദനം പ്രതിവർഷം 160 ദശലക്ഷം ടണിലെത്തിക്കുമെന്ന് ഊർജ സഹമന്ത്രിയും ഖത്തർ എനർജി സി.ഇ.ഒയുമായ സഅ്ദ് ശരിദ അൽ കഅ്ബി. ഖത്തർ സാമ്പത്തിക ഫോറത്തിന്റെ ഭാഗമായി നടന്ന ചർച്ചയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന് പുറത്തുനിന്നുള്ള കമ്പനിയുടെ എൽ.എൻ.ജി ഉൽപാദനവും ഘട്ടംഘട്ടമായി വർധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഖത്തര്‍ എനര്‍ജിയുടെ അമേരിക്കന്‍ പ്രോജക്ടില്‍നിന്ന് ഈ വര്‍ഷം ഉല്പാദനം തുടങ്ങാൻ കഴിയും. അമേരിക്കയിലെ ടെക്സസിലെ ഗോള്‍ഡണ്‍ പാസ് എൽ.എൻ.ജി പ്രോജക്ടില്‍ ഖത്തര്‍ എനര്‍ജിക്ക് 70 ശതമാനം ഓഹരിയാണുള്ളത്.
പ്രതിവര്‍ഷം 18 ദശലക്ഷം ടൺ ആണ് ഇവിടെ ഉല്പാദന ശേഷി. വര്‍ഷാവസാനത്തോടെ ഉല്പാദനം തുടങ്ങാൻ കഴിയുമെന്നും സഅ്ദ് ശരീദ അല്‍ കഅ്ബി പറഞ്ഞു.
ഖത്തറിന്റെ പുതിയ നിക്ഷേപ മേഖലയായ നോര്‍ത്ത് ഫീല്‍ഡ് ഈസ്റ്റില്‍ പ്രോജക്ടിൽനിന്നും അടുത്ത വർഷം പകുതിയോടെ ഉല്പാദനം തുടങ്ങാൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി. 2027ഓടെ നോര്‍ത്ത് ഫീല്‍ഡ് സൗത്തിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കം കുറിക്കും. നിലവിലെ ആകെ ഉൽപാദനമായ 77 ദശലക്ഷം ടണിൽ നിന്നും 2030ഓടെ 160 ദശലക്ഷം ടണിലെത്തിക്കാനാണ് ലക്ഷ്യമിടുന്നത്.
പതിറ്റാണ്ടിന്റെ അവസാനത്തോടെ ഗ്രൂപ്പിന് കീഴിൽ ഖത്തർ ഇതര എൽ.എൻ.ജിയുടെ ഉൽപാദനം 30-40 ദശലക്ഷം ടൺ പരിധിയിൽ എത്തിക്കുകയാണ് ലക്ഷ്യം -അദ്ദേഹം പറഞ്ഞു. ഇന്ത്യയും ചൈനയും അടക്കമുള്ള രാജ്യങ്ങളുമായി കൂടുതല്‍ ഊര്‍ജ കരാറുകള്‍ക്ക് ചര്‍ച്ചകള്‍ നടന്നുവരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

