Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖ​ത്ത​ർ എ​ന​ർ​ജി...

ഖ​ത്ത​ർ എ​ന​ർ​ജി ഫോ​ഴ്സ് മ​ജൂ​ർ; ഇ​ന്ത്യ​യിലേ​ക്കു​ള്ള 56 എ​ൽ.​എ​ൻ.​ജി ഷി​പ്മെ​ന്റു​ക​ളെ ബാ​ധി​ച്ചെ​ന്ന് പെ​ട്രോ​നെ​റ്റ്

text_fields
bookmark_border
ഖ​ത്ത​ർ എ​ന​ർ​ജി ഫോ​ഴ്സ് മ​ജൂ​ർ; ഇ​ന്ത്യ​യിലേ​ക്കു​ള്ള 56 എ​ൽ.​എ​ൻ.​ജി ഷി​പ്മെ​ന്റു​ക​ളെ ബാ​ധി​ച്ചെ​ന്ന് പെ​ട്രോ​നെ​റ്റ്
cancel

ന്യൂ​ഡ​ൽ​ഹി/ ദോ​ഹ: ഖ​ത്ത​ർ എ​ന​ർ​ജി 'ഫോ​ഴ്സ് മ​ജൂ​ർ' പ്ര​ഖ്യാ​പി​ച്ച​തി​നെ തു​ട​ർ​ന്ന് ഇ​ന്ത്യ​യേ​ലി​ക്കു​ള്ള 56 എ​ൽ.​എ​ൻ.​ജി ഷി​പ്മെ​ന്റു​ക​ളെ ബാ​ധി​ച്ചെ​ന്ന് പെ​ട്രോ​നെ​റ്റ്. ഖ​ത്ത​റി​ൽ നി​ന്നു​ള്ള എ​ൽ.​എ​ൻ.​ജി വി​ത​ര​ണം സാ​ധാ​ര​ണ നി​ല​യി​ലെ​ത്തു​ന്ന​തി​ൽ കൃ​ത്യ​മാ​യ സ​മ​യ​പ​രി​ധി ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് ഇ​ന്ത്യ​യി​ലെ മു​ൻ​നി​ര ഗ്യാ​സ് ഇ​റ​ക്കു​മ​തി​ക്കാ​രാ​യ പെ​ട്രോ​നെ​റ്റ് സി.​ഇ.​ഒ എ.​കെ. സി​ങ് വ്യ​ക്ത​മാ​ക്കി.

മ​ധ്യ​പൂ​ർ​വേ​ഷ്യ​യി​ലെ സം​ഘ​ർ​ഷ​ങ്ങ​ളെ തു​ട​ർ​ന്ന് മാ​ർ​ച്ച് മാ​സ​ത്തി​ലാ​ണ് ഖ​ത്ത​ർ എ​ൽ.​എ​ൻ.​ജി ഫോ​ഴ്സ് മ​ജൂ​ർ പ്ര​ഖ്യാ​പി​ച്ച​ത്. ഖ​ത്ത​ർ എ​ന​ർ​ജി​യു​ടെ പ്ലാ​ന്റു​ക​ൾ​ക്കു നേ​രെ ഇ​റാ​ൻ ആ​ക്ര​മ​ണ​മു​ണ്ടാ​യ​തും ഹു​ർ​മു​സ് ക​ട​ലി​ടു​ക്കി​ലൂ​ടെ​യു​ള്ള ഇ​ന്ധ​ന നീ​ക്കം ത​ട​സ്സ​പ്പെ​ട്ട​തു​മാ​ണ് പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണ​മാ​യ​ത്. ഖ​ത്ത​റി​ൽ നി​ന്ന് എ​ൽ.​എ​ൻ.​ജി എ​ത്തി​ക്കാ​ൻ ചാ​ർ​ട്ട​ർ ചെ​യ്തി​രു​ന്ന ദി​ഷ, റാ​ഹി, അ​സീം എ​ന്നീ ടാ​ങ്ക​റു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം പെ​ട്രോ​നെ​റ്റ് താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ച്ചി​രി​ക്കു​ക​യാ​ണ്.

നി​ല​വി​ൽ ഖ​ത്ത​റു​മാ​യു​ള്ള ദീ​ർ​ഘ​കാ​ല ക​രാ​ർ അ​വ​സാ​നി​ക്കു​ന്ന 2028 ഏ​പ്രി​ലി​നു​ള്ളി​ൽ ത​ട​സ്സ​പ്പെ​ട്ട കാ​ർ​ഗോ​ക​ൾ എ​ത്തി​ച്ചു​ന​ൽ​കാ​ൻ വ്യ​വ​സ്ഥ​യു​ണ്ടെ​ന്നും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു.

ഖ​ത്ത​റി​ൽ നി​ന്നു​ള്ള വാ​ത​ക വി​ത​ര​ണ​ത്തി​ലു​ണ്ടാ​യ കു​റ​വ് പ​രി​ഹ​രി​ക്കാ​ൻ ഇ​ന്ത്യ മ​റ്റ് പ്ര​മു​ഖ ഊ​ർ​ജ ഉ​ൽ​പാ​ദ​ക രാ​ജ്യ​ങ്ങ​ളെ ആ​ശ്ര​യി​ക്കു​ക​യാ​ണെ​ന്ന് സി​ങ് അ​റി​യി​ച്ചു.

നി​ല​വി​ൽ ഒ​മാ​ൻ, അ​മേ​രി​ക്ക, നൈ​ജീ​രി​യ, അം​ഗോ​ള തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും എ​ൽ.​എ​ൻ.​ജി ഇ​റ​ക്കു​മ​തി ചെ​യ്യ​ന്നു​ണ്ട്. എ​ക്സ​ൺ മൊ​ബീ​ലു​മാ​യു​ള്ള ക​രാ​ർ പ്ര​കാ​രം ആ​സ്ത്രേ​ലി​യ​യി​ലെ ഗോ​ർ​ഗ​ൺ പ്രോ​ജ​ക്റ്റി​ൽ നി​ന്ന് ഈ ​വ​ർ​ഷം 6 ല​ക്ഷം മെ​ട്രി​ക് ട​ൺ എ​ൽ.​എ​ൻ.​ജി അ​ധി​ക​മാ​യി ഇ​ന്ത്യ​യി​ലെ​ത്തും. നി​ല​വി​ൽ, ഈ ​പ്രോ​ജ​ക്റ്റി​ൽ നി​ന്ന് പ്ര​തി​വ​ർ​ഷം 14.2 ല​ക്ഷം ട​ൺ എ​ൽ.​എ​ൻ.​ജി ഇ​ന്ത്യ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്നു​മു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lngPetronetQatar Energyshipment
News Summary - Qatar Energy Force Majeure
Next Story