Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightലോക എൽ.എൻ.ജി...

ലോക എൽ.എൻ.ജി സമ്മേളനത്തിൽ ഖത്തർ എനർജിയും

text_fields
bookmark_border
World LNG Conference
cancel
camera_alt

കാനഡയിൽ നടക്കുന്ന അന്താരാഷ്ട്ര എൽ.എൻ.ജി സമ്മേളനത്തിലെ ഖത്തർ എനർജി പവലിയൻ

ദോഹ: കാനഡയിലെ വാൻകൂവറിൽ നടക്കുന്ന അന്താരാഷ്ട്ര ദ്രവീകൃത പ്രകൃതിവാതക സമ്മേളനത്തിൽ പ​ങ്കെടുത്ത് ഖത്തർ എനർജിയും. ലോകത്തെ വൻകിട എൽ.എൻ.ജി ഉൽപാദക-വിതരണ രാജ്യങ്ങളുടെ ഏറ്റവും വലിയ പ്രദർശനത്തിനും സമ്മേളനത്തിനുമാണ് വാൻകൂവറിൽ തുടക്കം കുറിച്ചത്. ​തിങ്കളാഴ്ച ആരംഭിച്ച 20ാമത് അന്താരാഷ്ട്ര സമ്മേളനവും, പ്രദർശനവും 13 വരെ നീണ്ടു നിൽക്കും.

85 രാജ്യങ്ങളിൽ നിന്നായി 15,000ത്തോളം പ്രതിനിധികളാണ് സമ്മേളനത്തിൽ പ​ങ്കെടുക്കുന്നത്. 250ഓളം പേർ വിവിധ വിഷയങ്ങളിലായി പ്രഭാഷണം നടത്തുന്നുണ്ട്. ഖത്തർ എനർജി ഉൾപ്പെടെ 150ഓളം പവലനിയനുകളും ​പ്രദർശനത്തിന്റെ ഭാഗമാവുന്നുണ്ട്. ഖത്തർ എനർജിയുടെ ​പര്യവേക്ഷണ പ്രവർത്തനങ്ങളും വിവിധ ആധുനിക സംവിധാനങ്ങളുമെല്ലാം പരിചയപ്പെടുത്തുന്നതാണ് പ്രദർശന പവലിയൻ. നാലു ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിൽ ഖത്തർ എനർജി സി.ഇ.ഒയും ഊർജ സഹമന്ത്രിയുമായ സഅദ് ഷെരിദ അൽ കഅബി പ​ങ്കെടുക്കുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar EnergyWorld LNG Conference
News Summary - Qatar Energy at the World LNG Conference
Next Story