കണ്ടൻസേറ്റ് വിതരണ കരാറുമായ ഖത്തർ എനർജിയും ഷെല്ലും
text_fieldsകരാറിൽ ഒപ്പുവെച്ച ശേഷം ഖത്തർ എനർജി സി.ഇ.ഒയും
ഊർജ സഹമന്ത്രിയുമായ സഅദ് ഷെരിദ അൽ കഅബിയും, ഷെൽ സി.ഇ.ഒ വാഇൽ സവാനും
ദോഹ: സിംഗപ്പൂർ ആസ്ഥാനമായ ഷെൽ ഇന്റർനാഷനലുമായി ദീർഘകാല കണ്ടൻസേറ്റ് വിതരണ കരാറിൽ ഒപ്പുവെച്ച് ഖത്തർ എനർജി.പ്രകൃതി വാതകത്തിന്റെ ഉപോൽപന്നങ്ങളിലൊന്നായ കണ്ടൻസേറ്റുകൾ വിതരണം ചെയ്യുന്നതിനുള്ള 25 വർഷത്തെ കരാറിലാണ് ഇരു കമ്പനികളും ഒപ്പുവെച്ചത്. ഈ വർഷം ജൂലായിൽ ആരംഭിക്കുന്ന കരാർ പ്രകാരം 28.5 കോടി ബാരൽ കണ്ടൻസേറ്റ് വിതരണം ചെയ്യും.
ഖത്തർ എനർജി സി.ഇ.ഒയും ഊർജ സഹമന്ത്രിയുമായ സഅദ് ഷെരിദ അൽ കഅബിയും, ഷെൽ സി.ഇ.ഒ വാഇൽ സവാനും ഒപ്പുവെച്ചു. ഏറ്റവും ദൈർഘ്യമേറിയതും വലുതമായ കണ്ടൻസേറ്റ് വിതരണ കരാറാണ് ഇരു സ്ഥാപനങ്ങളും ഒപ്പുവെച്ചതെന്ന് സഅദ് ഷെരിദ അൽ കഅബി പറഞ്ഞു. പ്രകൃതി വാതകത്തിന്റെ ഘടകമായ ഹൈഡ്രോകാർബൺ ദ്രാവകങ്ങളുടെ കുറഞ്ഞ സാന്ദ്രതയിലുള്ള മിശ്രിതമാണ് കണ്ടൻസേറ്റ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

