രാജകുടുംബാംഗങ്ങൾക്കായി അമീറിന്റെ ഇഫ്താർ വിരുന്ന്
text_fieldsലുസൈൽ പാലസിൽ നടന്ന ഇഫ്താർ വിരുന്നിൽ അതിഥികളെ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി സ്വീകരിക്കുന്നു
ദോഹ: രാജകുടുംബാംഗങ്ങൾക്കും ഉന്നതർക്കുമായി അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ ഇഫ്താർ വിരുന്ന്. ലുസൈൽ പാലസിൽ ഞായറാഴ്ച രാത്രിയിൽ നടന്ന വിരുന്നിൽ കുടുംബാംഗങ്ങൾ ഉൾപ്പെടെ പ്രമുഖർ പങ്കെടുത്തു.
അതിഥികളെ അമീർ സ്വീകരിച്ചു. അമീറിന്റെ വ്യക്തിഗത പ്രതിനിധി ശൈഖ് ജാസിം ബിൻ ഹമദ് ആൽഥാനി, ശൈഖ് അബ്ദുല്ല ബിൻ ഖലീഫ ആൽഥാനി, ശൈഖ് മുഹമ്മദ് ബിൻ ഖലീഫ ആൽഥാനി, ശൈഖ് ജാസിം ബിൻ ഖലീഫ ആൽഥാനി, പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനി, ശൂറാ കൗൺസിൽ സ്പീക്കർ ഹസൻ ബിൻ അബ്ദുല്ല അൽ ഗാനിം എന്നിവരും പങ്കെടുത്തു.

