അമീർ ഇറാൻ സന്ദർശിച്ചു
text_fieldsഅമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിക്ക് ഇറാനിൽ നൽകിയ സ്വീകരണം
ദോഹ: അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ബുധനാഴ്ച ഇറാനിൽ ഔദ്യോഗിക സന്ദർശനത്തിനെത്തി. തലസ്ഥാനമായ തെഹ്റാനിൽ പ്രസിഡന്റ് മസ്ഊദ് പെസശ്കിയാനുമായി കൂടിക്കാഴ്ച നടത്തി.
കൂടുതൽ ഫലപ്രദമായ സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനും ഇരുരാജ്യങ്ങളുടെയും നന്മക്കും താൽപര്യത്തിനും വേണ്ടി വിവിധ മേഖലകളിൽ നിലവിലെ പങ്കാളിത്തം വിപുലീകരിക്കുന്നതിനുമുള്ള കാര്യങ്ങൾ ചർച്ച ചെയ്തു.
ഏറ്റവും പുതിയ പ്രാദേശിക, അന്തർദേശീയ സംഭവവികാസങ്ങളും ചർച്ച ചെയ്തു. അമീറും പ്രസിഡന്റും സംയുക്ത പത്രപ്രസ്താവനയും നടത്തി.
പരമോന്നത നേതാവ് സയ്യിദ് അലി ഖാംനഇയുമായും അമീർ കൂടിക്കാഴ്ച നടത്തി. ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ ആൽഥാനി, വാണിജ്യ, വ്യവസായ മന്ത്രി ശൈഖ് ഫൈസൽ ബിൻ ഥാനി ബിൻ ഫൈസൽ ആൽഥാനി, വിദേശകാര്യ സഹമന്ത്രി ഡോ. മുഹമ്മദ് ബിൻ അബ്ദുൽ അസീസ് ബിൻ സാലിഹ് അൽ ഖുലൈഫി തുടങ്ങിയവർ അമീറിനൊപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

