Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖ​ത്ത​ർ അ​മീ​ർ...

ഖ​ത്ത​ർ അ​മീ​ർ -യു.​എ.​ഇ ​പ്ര​സി​ഡ​ന്റ്​ കൂ​ടി​ക്കാ​ഴ്ച

text_fields
bookmark_border
ഖ​ത്ത​ർ അ​മീ​ർ -യു.​എ.​ഇ ​പ്ര​സി​ഡ​ന്റ്​ കൂ​ടി​ക്കാ​ഴ്ച
cancel
camera_alt

അ​ബൂ​ദ​ബി​യി​ലെ​ത്തി​യ ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ്​ ആ​ൽ​ഥാ​നി​യെ യു.​എ.​ഇ ​പ്ര​സി​ഡ​ന്റ്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ

സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ൻ സ്വീ​ക​രി​ക്കു​ന്നു

ദോ​ഹ: ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ്​ ആ​ൽ​ഥാ​നി​യും യു.​എ.​ഇ ​പ്ര​സി​ഡ​ന്റ്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​നും അ​ബൂ​ദ​ബി​യി​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​ന്റെ ഭാ​ഗ​മാ​യി ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച​യി​ൽ മേ​ഖ​ല​യി​ൽ തു​ട​രു​ന്ന സൈ​നി​ക സം​ഘ​ർ​ഷ​ങ്ങ​ളും അ​തി​ന്റെ പ്രാ​ദേ​ശി​ക, ആ​ഗോ​ള പ്ര​ത്യാ​ഘാ​ത​ങ്ങ​ളും നേ​താ​ക്ക​ൾ ച​ര്‍ച്ച ചെ​യ്തു.

പ്ര​ത്യേ​കി​ച്ച്​ സ​മു​ദ്ര​ഗ​താ​ഗ​ത സു​ര​ക്ഷ​ക്കും ആ​ഗോ​ള സ​മ്പ​ദ്​​വ്യ​വ​സ്ഥ​ക്കു​മു​ണ്ടാ​ക്കു​ന്ന ആ​ഘാ​ത​ങ്ങ​ൾ നേ​താ​ക്ക​ൾ പ​ങ്കു​വെ​ച്ചു. യു.​എ.​ഇ, ഖ​ത്ത​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള രാ​ജ്യ​ങ്ങ​ളി​ലെ സാ​ധാ​ര​ണ പൗ​ര​ന്മാ​രെ​യും സി​വി​ൽ അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ങ്ങ​ളെ​യും ല​ക്ഷ്യ​മി​ടു​ന്ന ഇ​റാ​ന്‍റെ ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ൾ, ഇ​രു​രാ​ജ്യ​ങ്ങ​ളും സു​ര​ക്ഷ​യും പ​ര​മാ​ധി​കാ​ര​വും സം​ര​ക്ഷി​ക്കാ​നാ​യി സ്വീ​ക​രി​ക്കു​ന്ന ന​ട​പ​ടി​ക​ളും ച​ർ​ച്ച​യി​ൽ ക​ട​ന്നു​വ​ന്നു.

ഇ​രു​രാ​ജ്യ​ങ്ങ​ളു​ടെ​യും വി​ക​സ​ന ല​ക്ഷ്യ​ങ്ങ​ൾ​ക്കും ജ​ന​ങ്ങ​ളു​ടെ ന​ന്മ​ക്കും ഗു​ണ​ക​ര​മാ​കു​ന്ന രീ​തി​യി​ൽ, യു.​എ.​ഇ -ഖ​ത്ത​ർ ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും വി​വി​ധ മേ​ഖ​ല​ക​ളി​ൽ സ​ഹ​ക​ര​ണം വി​പു​ലീ​ക​രി​ക്കു​ന്ന​തി​നു​മു​ള്ള വ​ഴി​ക​ളും നേതാക്കൾ പ​ങ്കു​വെ​ച്ചു.

കൂ​ടി​ക്കാ​ഴ്ച​യി​ൽ, അ​മീ​റി​ന്റെ വ്യ​ക്തി​ഗ​ത പ്ര​തി​നി​ധി ശൈ​ഖ് ജാ​സിം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി, പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​റ​ഹ്മാ​ൻ ബി​ൻ ജാ​സിം ആ​ൽ​ഥാ​നി, അ​മീ​രി ദി​വാ​ൻ മേ​ധാ​വി അ​ബ്ദു​ല്ല ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ഖു​ലൈ​ഫി, നി​ര​വ​ധി മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. യു.​എ.​ഇ​യു​ടെ ഭാ​ഗ​ത്തു​നി​ന്ന് വൈ​സ്​ പ്ര​സി​ഡ​ന്റും ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​സി​ഡ​ൻ​ഷ്യ​ൽ കോ​ർ​ട്ട്​ ചെ​യ​ർ​മാ​നു​മാ​യ ശൈ​ഖ്​ മ​ൻ​സൂ​ർ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ൻ, അ​ബൂ​ദ​ബി ഉ​പ​ഭ​ര​ണാ​ധി​കാ​രി​യും ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാ​വു​മാ​യ ശൈ​ഖ്​ ത​ഹ്​​നൂ​ൻ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ൻ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsmeetingQatar emirUAE presidentgulf
News Summary - Qatar Emir-UAE President Meeting
Next Story