മേഖലയിലെ സംഘർഷം; രാഷ്ട്രനേതാക്കളുമായി സംസാരിച്ച് അമീർ
text_fieldsഖത്തർ അമീർ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി, ഇമ്മാനുവൽ മാക്രോൺ, ജോർജിയ മെലോനി
ദോഹ: ഇറാനിൽ ആണവ നിലയങ്ങളെ ലക്ഷ്യമാക്കി അമേരിക്ക നടത്തിയ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഖത്തർ അമീർ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി വിവിധ രാഷ്ട്രനേതാക്കളുമായി ചർച്ച നടത്തി. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ഇറ്റലിയുടെ പ്രധാനമന്ത്രി ജോർജിയ മെലോനി തുടങ്ങിയവരുമായാണ് ഫോണിൽ ചർച്ച നടത്തിയത്.
ഫ്രഞ്ച് പ്രസിഡന്റുമായി നടത്തിയ സംഭാഷണത്തിൽ മേഖലയിൽ നിലനിൽക്കുന്ന സാഹചര്യങ്ങളും നയതന്ത്ര ശ്രമങ്ങളിലൂടെ പ്രശ്നപരിഹാരവും വിവിധ വിഷയങ്ങളും ഖത്തർ അമീർ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി പങ്കുവെച്ചു. സംഭാഷണത്തിനിടെ, ഇരുരാജ്യങ്ങൾ തമ്മിലുള്ള സഹകരണം ശക്തമാക്കാനും പ്രാദേശികവും ആഗോളവുമായ വിഷയങ്ങളും നേതാക്കൾ സംസാരിച്ചു.
ഇറ്റലിയുടെ പ്രധാനമന്ത്രിയുമായി നടത്തിയ ഫോൺ സംഭാഷണത്തിനിടെ പ്രാദേശികവും ആഗോളവുമായ വിഷയങ്ങളും പുതിയ സംഭവവികാസങ്ങളും അമീർ ചർച്ചചെയ്തു. ഇതിനുപുറമെ, ഇരുരാജ്യങ്ങൾ തമ്മിലുള്ള സഹകരണം ശക്തമാക്കാനും നേതാക്കൾ തീരുമാനിച്ചു.
വിമാന യാത്രക്കാരുടെ ശ്രദ്ധക്ക്
ദോഹ: വിമാനങ്ങളുടെ പുതുക്കിയ സമയക്രമം പരിശോധിച്ചുമാത്രമേ യാത്രക്കാരും സന്ദർശകരും ഹമദ് ഇന്റർനാഷനൽ എയർപോർട്ടിലേക്ക് എത്തേണ്ടതുള്ളൂ എന്ന് ആധികൃതർ അറിയിച്ചു.
ഖത്തറിന് മുകളിലുള്ള വ്യോമപാത താൽക്കാലികമായി അടച്ചതിനാൽ, ഹമദ് ഇന്റർനാഷനൽ എയർപോർട്ടിലെ പ്രവേശനവും പുറപ്പെടുന്നതുമായ ഷെഡ്യൂളിൽ മാറ്റം വന്നിട്ടുണ്ട്. യാത്രക്കാർ ഇത് പരിശോധിക്കണമെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

