ഇസ്രായേൽ ആക്രമണം; സിറിയൻ ജനതക്ക് പിന്തുണയുമായി അമീർ
text_fieldsശൈഖ് തമീം ബിൻ ഹമദ് ആൽഥാനി
ദോഹ: സിറിയക്കു നേരെയുണ്ടായ ഇസ്രായേൽ ആക്രമണത്തെ ശക്തമായി അപലപിച്ച് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി. സിറിയൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച അമീർ, രാജ്യത്തിന്റെ ഐക്യം ശക്തിപ്പെടുത്തുന്നതിനും അതിർത്തി സംരക്ഷിക്കുന്നതിനും രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങളെ തടയുന്നതിന് എല്ലാ പിന്തുണയും പ്രഖ്യാപിച്ചു.
സിറിയൻ പ്രസിഡന്റ് അഹ്മദ് അൽ ശർഉമായി അമീർ നടത്തിയ ടെലിഫോൺ സംഭാഷണത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇസ്രായേൽ ആക്രമണം സിറിയയുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റവും അന്താരാഷ്ട്ര നിയമങ്ങളുടെയും യു.എൻ ചാർട്ടർ എന്നിവയുടെ ലംഘനവുമാണ്.
പ്രാദേശിക സമാധാനം നിലനിർത്തുന്നതിന് ഭീഷണിയാണ് ഈ ആക്രമണങ്ങളെന്നും അമീർ ആവർത്തിച്ചു. ഖത്തറിന്റെ പിന്തുണക്കും നിലപാടിനും സിറിയൻ പ്രസിഡന്റ് നന്ദി രേഖപ്പെടുത്തി. മേഖലയിൽ സുരക്ഷയും സ്ഥിരതയും നിലനിർത്തുന്നതിനായി ഖത്തർ അമീർ നടത്തുന്ന ഇടപെടലുകളെ അദ്ദേഹം പ്രശംസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

