Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖത്തർ: അടിയന്തര...

ഖത്തർ: അടിയന്തര സാഹചര്യങ്ങളിൽ ഈ നമ്പറുകൾ ഓർത്തിരിക്കാം

text_fields
bookmark_border
help-23520.jpg
cancel

ദോഹ: ഖത്തറിൽ അടിയന്തര സാഹചര്യങ്ങളിൽ സഹായങ്ങൾക്കും പരാതികൾ സമർപ്പിക്കുന്നതിനും മറ്റാവശ്യങ്ങൾക്കും  ബന്ധപ്പെടേണ്ട ഹോട്ട്​ലൈൻ നമ്പറുകൾ ഓർമിപ്പിച്ച് ഖത്തർ ഗവൺമ​െൻറ് കമ്മ്യൂണിക്കേഷൻ ഓഫിസ്​ (ജി.സി.ഒ). നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനും പരാതികൾ സമർപ്പിക്കുന്നതിനും അടിയന്തര സഹായം തേടുന്നതിനുമുള്ള രാജ്യത്തെ പ്രധാന ഹോട്ട് ലൈൻ നമ്പറുകൾ എല്ലാവരും അറിഞ്ഞിരിക്കണം.
 

ആഭ്യന്തര മന്ത്രാലയം: ഹെൽത്ത് ക്വാറൈൻറൻ ലംഘിക്കുന്നത് ശ്രദ്ധയിൽ പെട്ടാൽ 44579999 എന്ന നമ്പറിൽ ആഭ്യന്തര  മന്ത്രാലയവുമായി ബന്ധപ്പെട്ട്​ പരാതി നൽകാം.

999: പൊതു ഇടങ്ങളിലെ ഒത്തുചേരൽ ശ്രദ്ധയിൽപെട്ടാൽ പരാതി നൽകുന്നതിന്. ബധിരർക്ക് 992 എന്ന നമ്പർ ഉപയോഗപ്പെടുത്താം. 66815757 – സൈബർ ൈക്രം ശ്രദ്ധയിൽ പെട്ടാൽ റിപ്പോർട്ട് ചെയ്യുന്നതിന്. മെട്രാഷ് 2 വഴിയും ഇത് ചെയ്യാം.

പൊതുജനാരോഗ്യ മന്ത്രാലയം: 16000 എന്ന നമ്പറിൽ കോവിഡ്–19മായി ബന്ധപ്പെട്ട ഏത് സംശയങ്ങൾക്കും അന്വേഷണങ്ങൾക്കും, മാനസിക പിന്തുണ തേടുന്നതിനും വിളിക്കാം. 

തൊഴിൽ മന്ത്രാലയം: 40280660 നമ്പറിൽ തൊഴിലാളികൾക്കും തൊഴിലുടമകൾക്കും ഏത് സമയവും അന്വേഷണങ്ങൾക്കായി  ബന്ധപ്പെടാം. 92727 നമ്പറിൽ തൊഴിൽ സംബന്ധമായ പരാതികൾ സമർപ്പിക്കാം. 5 എന്ന് ടൈപ്പ് ചെയ്ത് സ്​പേസ്​ ഇല്ലാതെ ക്യു ഐ ഡി നമ്പറോ വിസ നമ്പറോ ടൈപ്പ് ചെയ്ത് 92727 എന്ന നമ്പറിലേക്ക് എസ്​.എം.എസ്​ അയക്കുന്നതോടെ പരാതി രജിസ്​റ്റർ ചെയ്യപ്പെടും. 

വാണിജ്യ വ്യവസായ മന്ത്രാലയം: 16001 നമ്പറിൽ വാണിജ്യ വ്യവസായ രംഗവുമായി ബന്ധപ്പെട്ട ഏത് അന്വേഷണങ്ങളും നടത്താം. നിർദേശങ്ങൾ സമർപ്പിക്കാം. ഇൻഡസ്​ട്രിയൽ ഏരിയയിൽനിന്ന് പുറത്തേക്കും ഏരിയയിലേക്കും സാധന സാമഗ്രികൾ കൊണ്ടുപോകുന്നത് സംബന്ധിച്ച് അന്വേഷണങ്ങൾക്കും 16001 എന്ന നമ്പർ ഉപയോഗിക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar newsgulf newsemergency number
News Summary - qatar emergency numbers
Next Story