ഖത്തർ, ഈജിപ്ത് പ്രധാനമന്ത്രി കൂടിക്കാഴ്ച
text_fieldsഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ
ആൽഥാനിയും ഈജിപ്ഷ്യൻ പ്രധാനമന്ത്രി ഡോ. മുസ്തഫ മദ്ബൗലിയും കൈറോയിൽ
കൂടിക്കാഴ്ച നടത്തുന്നു
ദോഹ: ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം ആൽഥാനി ഈജിപ്ഷ്യൻ പ്രധാനമന്ത്രി ഡോ. മുസ്തഫ മദ്ബൗലിയുമായി കൈറോയിൽ കൂടിക്കാഴ്ച നടത്തി. ഗസ്സയിൽ ഇസ്രായേൽ തുടരുന്ന ആക്രമണങ്ങളുടെയും ലബനാനിൽ ബുധനാഴ്ച പുലർച്ചയോടെ പ്രാബല്യത്തിൽ വന്ന വെടിനിർത്തലിന്റെയും പിന്നാലെ നടന്ന കൂടിക്കാഴ്ചയിൽ മേഖലയിലെ സംഘർഷ സാഹചര്യം ഇരു രാഷ്ട്രനേതാക്കളും ചർച്ചചെയ്തു.
ഖത്തറും ഈജിപ്തും തമ്മിലെ ഉഭയകക്ഷി ബന്ധവും വാണിജ്യ, നിക്ഷേപ, മാനുഷിക സഹകരണം തുടങ്ങിയ വിവിധ വിഷയങ്ങളിലും ചർച്ച നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

