അൽ സഈം വ്യോമ കോളേജിൽ നിന്നും 43 ബിരുദധാരികൾ പുറത്തിറങ്ങി
text_fieldsദോഹ: അൽ സഈം(നേതാവ്) മുഹമ്മദ് ബിൻ അബ്ദുല്ല അൽ അത്വിയ്യ വ്യോമ കോളേജിൽ നിന്നും വാർഷിക ദിനത്തിൽ 43 ഉദ്യോഗസ്ഥർ പുറത്തിറങ്ങി.
പ്രതിരോധ വകുപ്പ് മന്ത്രി ഡോ. ഖാലിദ് ബിൻ മുഹമ്മദ് അൽ അത്വിയ്യയുടെ മേൽനോട്ടത്തിൽ, മേജർ ജനറൽ(പൈലറ്റ്) അഹ്മദ് ബിൻ ഇബ്റാഹിം അൽ മാലിക്കി, ഖത്തർ അമീരി വ്യോമസേന ഡെപ്യൂട്ട കമാൻഡറും അൽ സഈം കോളേജ് കമാൻഡറുമായ ബ്രിഗേഡിയർ (പൈലറ്റ്) സാലിം അൽ നാബിത് തുടങ്ങിയ മുതിർന്ന ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിലാണ് 43 ഉദ്യോഗസ്ഥർക്കുള്ള ബിരുദ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തത്.
അൽ സഈം വ്യോമ കോളേജ് ഉന്നതതലത്തിലേക്ക് എത്തിയിരിക്കുന്നുവെന്നും ബിരുദം നേടിയവർ വ്യോമസേനയിൽ വിവിധ തസ്തികകളിൽ പ്രവേശിച്ചതായും വ്യോമസേന ഡെപ്യൂട്ടി കമാൻഡർ മേജർ ജനറൽ(പൈലറ്റ്) അഹ്മദ് ബിൻ ഇബ്റാഹിം അൽ മാലിക്കി പറഞ്ഞു. പരിശീലനത്തിനായി പുതിയ എയർക്രാഫ്റ്റുകളാണ് കോളേജിൽ സൗകര്യം ചെയ്തിരിക്കുന്നതെന്നും സഹോദരരാജ്യങ്ങളുമായി ചേർന്ന് നടത്തിയ പ്രത്യേക പരിശീലനപരിപാടികൾ വിദ്യാർഥികളുടെ കാര്യക്ഷമത വർധിപ്പിക്കുമെന്നും സായുധസേന കമാൻഡർ ഇൻ ചീഫ് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ പിന്തുണ കോളേജിെൻറ ഉന്നമനത്തിൽ പ്രധാന പങ്ക് വഹിച്ചെന്നും അദ്ദേഹംപറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
