ദോഹ: ഖത്തറിലെ സ്വകാര്യ സ്കൂളുകൾ കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈനിലാണ് ക്ലാസ്സുകൾ നടത്തുന്നതെങ്കിലും ഫീസ് കുറക് കാനുള്ള കാരണങ്ങൾ ഇല്ലെന്നു ഖത്തർ ചേംബറിലെ വിദ്യാഭ്യാസ കമ്മിറ്റി. ഖത്തർ ടെലിവിഷനോട് സംസാരിക്കവെ കമ്മിറ്റി പ്രതിനിധി ശെയ്ഖ് മൻസൂർ ബിൻ ജാസിം ആൽഥാനിയാണ് ഇക്കാര്യം പറഞ്ഞത്.
പഴയതുപോലെ തന്നെ സ്‌കൂളുകൾക്ക് എല്ലാ ചിലവുകളും ഇപ്പോഴുമുണ്ട്. ശമ്പളം, കെട്ടിട വാടക എന്നിവയിലൊന്നും കുറവില്ല. ഓൺലൈൻ ക്ലാസ് ആയതിനാൽ അദ്ധ്യാപകർക്ക് കൂടുതൽ അധ്വാനവുമുണ്ട്. എന്നാൽ രക്ഷിതാക്കളുടെ പ്രശ്നങ്ങൾ സംബന്ധിച്ചു സ്കൂൾ മാനേജ്‌മന്റുകൾ വിദ്യാഭ്യാസ മന്ത്രാലയവുമായി ചർച്ച നടത്തുന്നുണ്ട്.
ജോലി നഷ്ടമാകുന്നതുപോലുള്ള പ്രശ്നങ്ങൾ ഉള്ള രക്ഷിതാക്കളുടെ കാര്യം പ്രത്യേകം പരിഗണിക്കും. ബസ് ഫീസ് ഒഴിവാക്കുന്ന കാര്യം പരിഗണിക്കുന്നുണ്ട്.ഏതായാലും ഇക്കാര്യത്തിൽ മന്ത്രാലയം ഉടൻ വിശദീകരണം നൽകുമെന്നും അദ്ദേഹം പറഞ്ഞു