രണ്ട് ൈഡ്രവിംഗ് സ്കൂളുകൾ സ്മാർട്ട് കാറുകൾ പുറത്തിറക്കി
text_fieldsദോഹ: രാജ്യത്തെ ൈഡ്രവിംഗ് സ്കൂളുകളിൽ രണ്ട് സ്കൂളുകൾ സ്മാർട്ട് കാറുകൾ അവതരിപ്പിച്ചതായി ട്രാഫിക് വിഭാഗം ഉന്നത വൃത്തങ്ങൾ വ്യക്തമാക്കി.
രാജ്യത്തെ ൈഡ്രവിംഗ് ടെസ്റ്റുകൾ സുതാര്യമാക്കുന്നതിെൻറയും ഉന്നത നിലവാരത്തിലാക്കുന്നതിെൻറയും വിദ്യാർഥികളുടെ പരാതികൾ അവസാനിപ്പിക്കുന്നതിെൻറയും ഭാഗമായി ബന്ധപ്പെട്ട അതോറിറ്റികൾ നൽകിയ ഉത്തരവിെൻറ അടിസ്ഥാനത്തിലാണ് നടപടി.
നിലവിൽ ഗതാഗത വകുപ്പ് ഇത് നേരത്തെ തന്നെ ഏർപ്പെടുത്തിയിട്ടുണ്ടെന്നും ഡല്ല ൈഡ്രവിംഗ് അക്കാദമി അടക്കം രാജ്യത്തെ രണ്ട് സ്ഥാപനങ്ങൾ പുതിയ സ്മാർട്ട് കാറുകൾ പുറത്തിറക്കിയെന്നും ൈഡ്രവർമാരുടെ ൈഡ്രവിംഗ് കഴിവുകൾ എളുപ്പത്തിൽ മനസ്സിലാക്കുന്നതിന് ഇത് ഉപകരിക്കുമെന്നും മറ്റ് സ്കൂളുകളിലും സ്മാർട്ട് കാറുകൾ ഉടൻ വരുമെന്നും ഡയറക്ടർ ഓഫ് ട്രാഫിക് ജനറൽ ഡയറക്ടറേറ്റ് ബ്രിഗേഡിയർ മുഹമ്മദ് സഅദ് അൽ ഖർജി പറഞ്ഞു.
അപേക്ഷകനും എക്സാമിനറും തമ്മിലുള്ള നേരിട്ട ബന്ധം തടയുന്നതിന് ഇതിലൂടെ സാധിക്കുമെന്നും പാർക്കിംഗ് ടെസ്റ്റുകളുൾപ്പെടെയുള്ള മുഴുവൻ ടെസ്റ്റുകളും സ്മാർട്ട് കാറുകൾ വഴിയാക്കുമെന്നും പുതിയ സ്കീമിൽ ഉൾപ്പെട്ട മുഴുവൻ ടെസ്റ്റുകളും ഇത് വഴിയായിരിക്കുമെന്നും അൽ ഖർജി വ്യക്തമാക്കി. ടെസ്റ്റുകളിൽ മേൽനോട്ടക്കാരായെത്തുന്ന പോലീസ്് ഓഫീസറുടെ ഇടപെടൽ ഇല്ലാതെ തന്നെ ടെസ്റ്റിലെ ഫലം പ്രഖ്യാപിക്കാൻ സാധിക്കുന്നതാണ് സ്മാർട്ട് കാറുകൾ.
ആധുനികമായ നിരീക്ഷണ ക്യാമറകൾ ഘടിപ്പിച്ചതോടൊപ്പം ഫലം നേരിട്ട് ട്രാഫിക് വകുപ്പുമായി ബന്ധിപ്പിക്കാൻ സാധിക്കുന്ന സംവിധാനവും പുതിയ സ്മാർട്ട് കാറിൽ സജ്ജമാക്കിയിട്ടുണ്ട്.
പുതിയ സ്മാർട്ട് കാറുകളിൽ ഇനി മുതൽ ടെസ്റ്റുകൾക്ക് പോലീസ് ഉദ്യോഗസ്ഥർ ഉണ്ടാകുകയില്ല. ഇനി ടെസ്റ്റുകൾക്കിടയിൽ സംഭവിക്കുന്ന പിഴവുകൾ നേരിട്ട് ട്രാഫിക് വകുപ്പുകളിൽ രേഖപ്പെടുത്തുമെന്നിരിക്കെ പിഴവുകളെ സംബന്ധിച്ച് പരാതിപ്പെടാനോ അത് നിഷേധിക്കാനോ വിദ്യാർഥിക്ക് സാധിക്കുകയുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
