Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഇറാനുമായി...

ഇറാനുമായി കരാറുണ്ടാക്കാൻ 12 ബില്യൺ ഡോളർ വാഗ്ദാനം ചെയ്തെന്ന വാർത്തകൾ നിഷേധിച്ച് ഖത്തർ

text_fields
bookmark_border
ഇറാനുമായി കരാറുണ്ടാക്കാൻ 12 ബില്യൺ ഡോളർ വാഗ്ദാനം ചെയ്തെന്ന വാർത്തകൾ നിഷേധിച്ച് ഖത്തർ
cancel

ദോഹ: പശ്ചിമേഷ്യയിൽ സമാധാനം ഉറപ്പാക്കുന്നതിന് നിർണായക കരാറിലെത്തുന്നതിനായി ഇറാന് 12 ബില്യൺ ഡോളർ വാഗ്ദാനം ചെയ്തുവെന്ന വാർത്തകൾ തള്ളി ഖത്തർ. ഇത്തരം വാർത്തകൾ അടിസ്ഥാനരഹിതവും കരാർ അട്ടിമറിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നും വിദേശകാര്യ വക്താവ് മാജിദ് അൽ അൻസാരി എക്സ് പോസ്റ്റിൽ കുറിച്ചു.

മേഖലയിലെ സമാധാന ശ്രമങ്ങൾ അട്ടിമറിക്കാനും നയതന്ത്ര നീക്കങ്ങളെ തടസ്സപ്പെടുത്താനും ലക്ഷ്യമിട്ടാണ് ഇത്തരം അടിസ്ഥാനരഹിതമായ വാർത്തകൾ പ്രചരിപ്പിക്കുന്നത്. പ്രാദേശിക പങ്കാളികളുമായി സഹകരിച്ച് അന്താരാഷ്ട്ര തലത്തിൽ ഖത്തർ നടത്തുന്ന നയതന്ത്ര ഇടപെടലുകൾ സുതാര്യവും എല്ലാവർക്കും അറിവുള്ളതുമാണ്. അന്താരാഷ്ട്ര തലത്തിലെ വിശ്വസ്ഥ പങ്കാളി എന്ന നിലയിലുള്ള രാജ്യത്തിന്റെ പ്രതിച്ഛായക്ക് മങ്ങലേൽപ്പിക്കാനുള്ള ശ്രമമാണിതെന്നും മാജിദ് അൽ അൻസാരി കുറിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:reject ReportIran Dealqatar​
News Summary - Qatar denies reports of offering $12 billion to secure a deal with Iran
Next Story