സുഡാനിലേക്ക് ഭക്ഷ്യക്കിറ്റുകളെത്തിച്ച് ഖത്തർ
text_fieldsസുഡാനിലേക്ക് ഭക്ഷ്യകിറ്റുകൾ പാക്ക് ചെയ്യുന്നു
ദോഹ: സായുധ സംഘർഷം മൂലം കടുത്ത ഭക്ഷ്യക്ഷാമം നേരിടുന്ന സുഡാനിലെ വടക്കൻ അൽ ദബ്ബ നഗരത്തിലേക്ക് അടിയന്തര ദുരിതാശ്വാസ മാനുഷിക സഹായങ്ങൾ എത്തിച്ച് ഖത്തർ.
ഭക്ഷ്യക്ഷാമവും പാർപ്പിടങ്ങളുടെയും അവശ്യസാധനങ്ങളുടെ വർധിച്ചുവരുന്ന ആവശ്യകതയും ഉൾപ്പെടെ പ്രദേശത്തെ ജനങ്ങൾക്ക് അടിയന്തര സഹായമെത്തിക്കുന്നതിന്റെ തുടർച്ചയായാണ് ഖത്തർ ഫണ്ട് ഫോർ ഡെവലപ്മെന്റ്, ഖത്തർ ചാരിറ്റി എന്നിവ സംയുക്തമായി 3,000 ഭക്ഷ്യകിറ്റുകൾ, 1,650 ഷെൽട്ടർ ടെന്റുകൾ, മറ്റ് അവശ്യ സാധനങ്ങൾ എന്നിവ അടങ്ങിയ സഹായം എത്തിച്ചത്.
അൽ ഫാഷിർ നഗരത്തിൽനിന്നും സമീപ പ്രദേശങ്ങളിൽ നിന്നും പലായനം ചെയ്തവർക്ക് ഈ സഹായം ഉപകാരപ്പെടും.
‘ഖത്തർ അൽ ഖൈർ’ എന്ന പേരിൽ സഹായ പ്രവർത്തനങ്ങൾക്കായി പ്രത്യേക ക്യാമ്പും സ്ഥാപിച്ചിട്ടുണ്ട്.
50,000ത്തിലധികം ആളുകൾക്ക് ഈ സഹായം പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. സായുധ സംഘർഷം മൂലം ദുരിതമനുഭവിക്കുന്ന സുഡാനിലെ ജനങ്ങളുടെ ദുരിതം ലഘൂകരിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സഹായമെത്തിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

