Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right...

ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ കൗ​ണ്ട​ർ-​ടെ​റ​റി​സം വീ​ക്കി​ൽ പ​ങ്കെ​ടു​ത്ത് ഖ​ത്ത​ർ പ്ര​തി​നി​ധി സം​ഘം

text_fields
bookmark_border
ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ കൗ​ണ്ട​ർ-​ടെ​റ​റി​സം   വീ​ക്കി​ൽ പ​ങ്കെ​ടു​ത്ത് ഖ​ത്ത​ർ പ്ര​തി​നി​ധി സം​ഘം
cancel
camera_alt

ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ച​ർ​ച്ച ന​ട​ത്തു​ന്ന ഖ​ത്ത​ർ പ്ര​തി​നി​ധി​ക​ൾ

ദോ​ഹ: ന്യൂ​യോ​ർ​ക്കി​ൽ ന​ട​ന്ന ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ ‘കൗ​ണ്ട​ർ-​ടെ​റ​റി​സം വീ​ക്ക്’ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത് ഖ​ത്ത​ർ. നാ​ഷ​ണ​ൽ കൗ​ണ്ട​ർ-​ടെ​റ​റി​സം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഖ​ത്ത​ർ പ്ര​തി​നി​ധി സം​ഘ​മാ​ണ് പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത​ത്.

പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച​ക​ളി​ൽ ഖ​ത്ത​ർ പ്ര​തി​നി​ധി​ക​ൾ ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ച​ർ​ച്ച​ക​ൾ ന​ട​ത്തി. ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ കൗ​ണ്ട​ർ-​ടെ​റ​റി​സം എ​ക്സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​റേ​റ്റ് എ​ക്സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ർ ന​താ​ലി​യ ഗെ​ർ​മാ​ൻ, യു.​എ​ൻ കൗ​ണ്ട​ർ-​ടെ​റ​റി​സം ഓ​ഫി​സ് മേ​ധാ​വി അ​ല​ക്സാ​ണ്ട​ർ സു​യേ​വ് എ​ന്നി​വ​രു​മാ​യി ഖ​ത്ത​ർ സം​ഘം പ്ര​ത്യേ​ക കൂ​ടി​ക്കാ​ഴ്ച​ക​ൾ ന​ട​ത്തി.

ഭീ​ക​ര​വാ​ദ​ത്തെ നേ​രി​ടു​ന്ന​തി​ലും ശേ​ഷി വ​ർ​ധി​പ്പി​ക്കു​ന്ന​തി​ലും ഖ​ത്ത​റും ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളും ത​മ്മി​ലു​ള്ള നി​ല​വി​ലു​ള്ള സ​ഹ​ക​ര​ണം കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നെ​ക്കു​റി​ച്ച് കൂ​ടി​ക്കാ​ഴ്ച​ക​ളി​ൽ ച​ർ​ച്ച ചെ​യ്തു. പ​ര​സ്പ​ര താ​ൽ​പ​ര്യ​മു​ള്ള മ​റ്റ് വി​ഷ​യ​ങ്ങ​ളി​ൽ ഇ​രു​പ​ക്ഷ​വും ആ​ശ​യ​ങ്ങ​ൾ കൈ​മാ​റി.

ഭീ​ക​ര​ത​ക്കെ​തി​രാ​യ ആ​ഗോ​ള പോ​രാ​ട്ട​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി പ​ങ്കു​ചേ​രാ​നും ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​മാ​യു​ള്ള പ​ങ്കാ​ളി​ത്തം കൂ​ടു​ത​ൽ ഊ​ർ​ജി​ത​മാ​ക്കാ​നും ഖ​ത്ത​ർ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണ്. ഈ ​മേ​ഖ​ല​യി​ലെ മി​ക​ച്ച ആ​ഗോ​ള രീ​തി​ക​ൾ സ്വാ​യ​ത്ത​മാ​ക്കു​ന്ന​തി​നും, അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വെ​ക്കു​ന്ന​തി​നും, ദേ​ശീ​യ സു​ര​ക്ഷ​ശേ​ഷി വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​മു​ള്ള ഖ​ത്ത​റി​ന്റെ ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് ഈ ​പ​ങ്കാ​ളി​ത്തം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:united nationsgloballyqatar​
News Summary - Qatar delegation participates in the United Nations Counter-Terrorism Week
Next Story