Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മിസൈൽ ആക്രമണം പ്രതിരോധിച്ച് ഖത്തർ

text_fields
bookmark_border
മിസൈൽ ആക്രമണം പ്രതിരോധിച്ച് ഖത്തർ
cancel

ദോഹ: ഖത്തറിൽ ചൊവ്വാഴ്ച രാവിലെ വീണ്ടും മിസൈൽ ആക്രമണം. നാഷനൽ അലേർട്ട് സംവിധാനം വഴി മന്ത്രാലയത്തിന്റെ സുരക്ഷ സന്ദേശം ലഭിച്ചതിനുപിന്നാലെ രാവിലെ ഏഴു മണിയോടെയാണ് വലിയ ആക്രമണശ്രമങ്ങളുണ്ടായത്. ദോഹയുടെ പല ഭാഗങ്ങളിലും വലിയ സ്ഫോടന ശബ്ദങ്ങൾ കേട്ടു. മിസൈൽ ആക്രമണങ്ങളെ സായുധ സേന വിജയികരമായി പ്രതിരോധിച്ചു. അതേസമയം, മിസൈൽ അവശിഷ്ടങ്ങൾ വീണതിനെ തുടർന്ന് ഇൻഡസ്ട്രിയൽ ഏരിയയിൽ ചെറിയ തീപിടുത്തമുണ്ടായി. ഖത്തർ സിവിൽ ഡിഫൻസിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. സംഭവത്തിൽ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

തിങ്കളാഴ്ച വൈകീട്ട് രണ്ട് ആക്രമണങ്ങളിലായി 14 ബാലിസ്റ്റിക് മിസൈലുകളും നിരവധി ഡ്രോണുകളുമാണ് ഖത്തറിനുനേരെ ഇറാൻ തൊടുത്തുവിട്ടത്. 13 മിസൈലുകളും എല്ലാ ഡ്രോണുകളും സായുധ സേന വിജയകരമായി പ്രതിരോധിച്ചു. സംഭവത്തിൽ ആളപായമോ അപകടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Qatar defends against missile attack
Next Story