ഖത്തർ ഡിബേറ്റ് എലൈറ്റ് അക്കാദമി മൂന്നാം ബാച്ച് സെപ്റ്റംബറിൽ
text_fieldsദോഹ: ഖത്തർ ഫൗണ്ടേഷൻ അംഗമായ ഖത്തർ ഡിബേറ്റിെൻറ എലൈറ്റ ് അക്കാദമി മൂന്നാം ബാച്ച് സെപ്റ്റംബറിൽ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. 23 രാജ്യങ്ങളാണ് ഇത്തവണ എലൈറ്റ് അക്കാദമിയിൽ പങ്കെടുക്കുന്നത്. ഇവയിൽ 13 രാജ്യങ്ങൾ ആദ്യമായാണ് അക്കാദമിയിൽ അംഗമായി എത്തുന്നത്. 23 രാജ്യങ്ങളെ പ്രതിനിധാനംചെയ്ത് 40 അംഗങ്ങളാണ് എലൈറ്റ് അക്കാദമിയുടെ മൂന്നാം ബാച്ചിൽ പങ്കെടുക്കുന്നത്. ഇതിൽ 13 രാജ്യങ്ങൾ ആദ്യമായാണ് എലൈറ്റ് അക്കാദമിയിലെത്തുന്നതെന്നും ഖത്തർ ഡിബേറ്റ്സ് സെൻറർ മാർക്കറ്റിങ്, കമ്യൂണിക്കേഷൻസ്, േപ്രാഗ്രാംസ് ഹെഡ് അബ്ദുറഹ്മാൻ അൽ സുബൈഇ പറഞ്ഞു.
രണ്ടുവർഷം നീണ്ടുനിൽക്കുന്ന അക്കാദമിയിലെ അംഗങ്ങൾക്ക് ഇക്കാലയളവിൽ സ്കൂളുകൾക്കും സർവകലാശാലകൾക്കുമായി കേന്ദ്രം സംഘടിപ്പിക്കുന്ന രാജ്യാന്തര ഡിബേറ്റ് ടൂർണമെൻറുകൾ കാണാനുള്ള അവസരമുണ്ടാകുമെന്നും അൽ സുബൈഇ കൂട്ടിച്ചേർത്തു. ബിരുദധാരികളുടെ ജീവിതത്തിലെ നാഴികക്കല്ലായിരിക്കും എലൈറ്റ് അക്കാദമി. പങ്കാളികളുടെ ചർച്ച, സംവാദശേഷികൾ വികസിപ്പിക്കാനുള്ള പ്രധാന ഘട്ടമാണിത്. സംവാദരംഗത്ത് കൂടുതൽ അനുഭവസമ്പത്ത് ലഭിക്കുന്നതിനും പരിശീലനം നൽകുന്നതിനുമായി അൽ നുഖ്ബ അംഗങ്ങൾക്ക് പ്രത്യേക സംവാദ ടൂർണമെൻറ് സംഘടിപ്പിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു. ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നുള്ള യുവാക്കൾക്ക് തങ്ങളുടെ സംവാദ മികവ് തെളിയിക്കാനും വളർത്താനുമുള്ള പ്രധാന കേന്ദ്രമായി എലൈറ്റ് അക്കാദമിയും ഖത്തർ ഡിബേറ്റ് സെൻററും ഇതിനകം മാറിയിരിക്കുന്നുവെന്നും അൽ സുബൈഇ സൂചിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
