Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖ​ത്ത​ർ ക​പ്പ്; കിരീട...

ഖ​ത്ത​ർ ക​പ്പ്; കിരീട നേട്ടത്തിൽ ദുഹൈൽ

text_fields
bookmark_border
ഖ​ത്ത​ർ ക​പ്പ്; കിരീട നേട്ടത്തിൽ ദുഹൈൽ
cancel
camera_alt

ഖ​ത്ത​ർ ക​പ്പ് ഫു​ട്ബാ​ൾ കി​രീ​ട​വുമായി അ​ൽ ദു​ഹൈ​ൽ എ​ഫ്.​സി ടീം

ദോ​ഹ: റ​മ​ദാ​നി​ലെ രാ​ത്രി​യി​ൽ നി​റ​ഞ്ഞു ക​വി​ഞ്ഞ ഗാ​ല​റി​യെ സാ​ക്ഷി​യാ​ക്കി ന​ട​ന്ന ഖ​ത്ത​ർ ക​പ്പ് കി​രീ​ട പോ​രാ​ട്ട​ത്തി​ൽ അ​ൽ ദു​ഹൈ​ലി​ന് വി​ജ​യം. ജാ​സിം ബി​ൻ ഹ​മ​ദ് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ഫൈ​ന​ലി​ൽ ക​രു​ത്ത​രാ​യ അ​ൽ സ​ദ്ദി​നെ മ​റു​പ​ടി​യി​ല്ലാ​ത്ത ര​ണ്ട് ഗോ​ളി​ന് തോ​ൽ​പി​ച്ചാ​ണ് അ​ൽ ദു​ഹൈ​ൽ ഖ​ത്ത​ർ ക​പ്പി​ൽ മു​ത്ത​മി​ട്ട​ത്. അ​ർ​ജ​ന്റീ​ന​ക്കാ​ര​നാ​യ പ​രി​ശീ​ല​ക​ൻ ഹെ​ർ​നാ​ൻ ക്രെ​സ്​​പോ​യു​ടെ കീ​ഴി​ൽ ക​ള​ത്തി​ലി​റ​ങ്ങി​യ ദു​ഹൈ​ൽ ര​ണ്ടാം പ​കു​തി​യി​ൽ പി​റ​ന്ന ഗോ​ളു​ക​ളി​ലൂ​ടെ​യാ​ണ് ക​ളി സ്വ​ന്ത​മാ​ക്കി​യ​ത്.

48ാം മി​നി​റ്റി​ൽ മൈ​ക്ക​ൽ ഒ​ലു​ങ്ക​യും 54ാം മി​നി​റ്റി​ൽ ഫെ​ർ​ജാ​നി സാ​സി​യു​മാ​ണ് സ്കോ​ർ ചെ​യ്ത​ത്. 2015ലും 2018​ലും ഖ​ത്ത​ർ ക​പ്പ് കി​രീ​ട​മ​ണി​ഞ്ഞ ദു​ഹൈ​ലി​ന്റെ മൂ​ന്നാം ജ​യം കൂ​ടി​യാ​ണി​ത്. ക​ഴി​ഞ്ഞ ര​ണ്ടു സീ​സ​ണു​ക​ളി​ലും ഫൈ​ന​ലി​ൽ അ​ൽ സ​ദ്ദി​ന് മു​ന്നി​ൽ കി​രീ​ടം കൈ​വി​ട്ട അ​ൽ ദു​ഹൈ​ലി​ന് മ​ധു​ര പ്ര​തി​കാ​രം കൂ​ടി​യാ​ണ് ഈ ​വി​ജ​യം.

ക​ഴി​ഞ്ഞ മാ​സം പ്ര​ഥ​മ ഉ​രീ​ദു ക​പ്പ് ജ​യി​ച്ച് സീ​സ​ണി​ലെ കി​രീ​ട വേ​ട്ട​ക്ക് തു​ട​ക്ക​മി​ട്ട ദു​ഹൈ​ലി​ന് നാ​ലു കി​രീ​ടം എ​ന്ന ല​ക്ഷ്യ​ത്തി​ലേ​ക്കു​ള്ള യാ​ത്ര കൂ​ടി​യാ​ണി​ത്. നി​ല​വി​ൽ ഖ​ത്ത​ർ സ്റ്റാ​ർ​സ് ലീ​ഗി​ൽ ഒ​ന്നാ​മ​തും, നാ​ളെ ആ​രം​ഭി​ക്കു​ന്ന അ​മി​ർ ക​പ്പ് ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ലും ദു​ഹൈ​ൽ സ​ജീ​വ സാ​ന്നി​ധ്യ​മാ​യു​ണ്ട്.

ഏ​താ​നും മാ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ സ​മാ​പി​ക്കു​ന്ന ഖ​ത്ത​ർ ആ​ഭ്യ​ന്ത​ര ലീ​ഗി​ലെ നാ​ലു കി​രീ​ട നേ​ട്ട​മെ​ന്ന ല​ക്ഷ്യ​ത്തി​ലേ​ക്ക് ടീം. പ​രി​ശീ​ല​ക കു​പ്പാ​യ​ത്തി​ൽ ചു​മ​ത​ല​യേ​റ്റ് ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ലാ​ണ് ക്രെ​സ്​​പോ ടീ​മി​നെ വി​ജ​യ വ​ഴി​യി​ലേ​ക്ക് ന​യി​ച്ചു​തു​ട​ങ്ങു​ന്ന​ത്. ഖ​ത്ത​ർ ഒ​ളി​മ്പി​ക് ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് ശൈ​ഖ് ജു​ആ​ൻ ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി കി​രീ​ടം സ​മ്മാ​നി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar CupDuhail
News Summary - Qatar Cup; Duhail in the crown
Next Story