ലുലു ഗ്രൂപ്പിന് ഖത്തർ സി.എസ്.ആർ അവാർഡ്
text_fieldsലുലു ഗ്രൂപ് ഇന്റർനാഷനൽ ഡയറക്ടർ ഡോ. മുഹമ്മദ് അൽതാഫ് ‘ബെസ്റ്റ് സി.എസ്.ആർ’ പുരസ്കാരം
ഡോ. സൈഫ് അലി അൽ ഹാജരിയിൽനിന്ന് ഏറ്റുവാങ്ങുന്നു
ദോഹ: ചില്ലറ വിൽപന മേഖലയിലെ ഏറ്റവും മികച്ച സി.എസ്.ആർ പ്രവർത്തനങ്ങൾക്കുള്ള പുരസ്കാരം ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ഏറ്റുവാങ്ങി. ദോഹ ഷെറാട്ടൺ ഹോട്ടലിൽ നടന്ന അവാർഡു ദാന ചടങ്ങിൽ ‘ഖത്തർ സി.എസ്.ആർ’ നാഷണൽ പ്രോഗ്രാം സി.ഇ. ഒ ഡോ. സൈഫ് അലി അൽ ഹജരി, ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ഡയറക്ടർ ഡോ. മുഹമ്മദ് അൽതാഫിന് സമ്മാനിച്ചു.
വിവിധ മേഖലകളിൽ സാമൂഹിക പ്രതിബദ്ധതയോടെ സേവനം പുർത്തിയാക്കിയതിന്റെ അടിസ്ഥാനത്തിലാണ് ഖത്തറിലെ ഏറ്റവും ശ്രദ്ധേയമായ സി.എസ്.ആർ പുരസ്കരം സമ്മാനിക്കുന്നത്. 2015 മുതൽ ഖത്തർ യൂണിവേഴ്സിറ്റിക്കു കീഴിൽ പ്രധാനമന്ത്രിയുടെ രക്ഷാകർതൃത്വത്തിൽ വിവിധ മന്ത്രാലയങ്ങൾ, സർക്കാർ-അർധസർക്കാർ സ്ഥാപനങ്ങൾ, അകാദമിക്, വ്യാപാര മേഖലകൾ എന്നിവയുടെ പങ്കാളിത്തത്തോടെയാണ് ഖത്തർ സി.എസ്.ആർ നാണൽ പ്രോഗ്രാം നടപ്പാക്കുന്നത്. കോർപറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി പദ്ധതികളുടെ ബോധവൽകരണം കൂടിയാണ് പ്രഥമ ലക്ഷ്യം. രാജ്യത്തിലെ ഏറ്റവും അഭിമാനകരമായ സി.എസ്.ആർ അവാർഡ് കൂടിയാണിത്.
ഖത്തറിന്റെ സാമൂഹിക, ക്ഷേമ പ്രവർത്തനങ്ങൾ ഉൾപ്പെടെ വിവിധ മേഖലകളിൽ സി.എസ്.ആർ പ്രവർത്തനങ്ങളിലൂടെ ലുലു ഗ്രൂപ്പ് സ്തുത്യർഹമായ സേവനങ്ങൾ നൽകുന്നുണ്ട്. പ്രൈസ് ഫ്രീസ് പോളിസി, ഖത്തർ ഫൗണ്ടേഷന്റെ എജ്യൂക്കേഷൻ എബൗവ് ഓൾ, ഖത്തർ കാൻസർ സൊസൈറ്റിയുടെ സേവനങ്ങൾക്കായി 1.50 ലക്ഷം റിയാൽ സംഭാവന, ക്ഷേമ പ്രവർത്തനങ്ങളിൽ ഖത്തർ ചാരിറ്റിയുമായി പങ്കാളിത്തം, കേരള പ്രളയ ദുരിതാശ്വാസത്തിൽ ഖത്തർ ചാരിറ്റിയുമായി പങ്കാളിത്തം, ബയോഡീഗ്രേഡബ്ൾ ഷോപ്പിങ് ബാഗ്, പുനരുപയോഗിക്കാവുന്ന ബാഗ്, പേപ്പർ ബാഗ്, ഖത്തർ സസ്റ്റയ്നബിലിറ്റി സമ്മിറ്റിലെ ഗ്രീൻ റീട്ടെയിൽ പാട്ണർ, സ്തനാർബുദ ബോധവൽകരണം, ‘വി ലവ് ഖത്തർ’ പ്രൊമോഷൻ, അഗ്രിടെക് സ്പോൺസർഷിപ്പ് തുടങ്ങി 50ൽ ഏറെ മേഖലകളിലാണ് ഖത്തറിലെ ലുലു ഗ്രൂപ്പിന്റെ സി.എസ്.ആർ പ്രവർത്തനങ്ങളുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

