Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖത്തറിൽ കോവിഡ്​...

ഖത്തറിൽ കോവിഡ്​ കുത്തിവെപ്പിന്​ ഇനി എല്ലാവർക്കും പേര്​ നൽകാം

text_fields
bookmark_border
covid vaccination in pathanamthitta
cancel

ദോഹ: കോവിഡ്​ കുത്തിവെപ്പിനായി ഇനി മുതൽ രാജ്യത്തെ എല്ലാവർക്കും ഓൺലൈനിൽ രജിസ്​ട്രേഷൻ നടത്താം. ഇതിനുള്ള സൗകര്യം പൊതുജനാരോഗ്യമന്ത്രാലയം ഏർപ്പെടുത്തി. ഇതിലൂടെ പൗരൻമാർക്കും താമസക്കാർക്കും കോവിഡ്​ വാക്​സിൻ സ്വീകരിക്കാനുള്ള ആഗ്രഹം അറിയിക്കാം. മന്ത്രാലയത്തിൻെറ വെബ്​സൈറ്റിലെ https://app covid19.moph.gov.qa/en/instructions.html എന്ന ലിങ്കിലൂടെ രജിസ്​ട്രേഷൻ നടത്താനാകും. ഈ ലിങ്ക്​ ഉപയോഗിച്ച്​ രജിസ്​റ്റർ ചെയ്യണമെങ്കിൽ അവരവരുടെ നാഷനൽ ഓതൻറിഫിക്കേഷൻ സിസ്​റ്റം (എൻ.എ.എസ്)​ തൗതീഖ്​ യൂസർനെയിമും പാസ്​ വേർഡും നിർബന്ധമാണ്​. എൻ.എ.എസ്​ അക്കൗണ്ട്​ നിലവിൽ ഇല്ലാത്തവർ https://www.nas.gov.qa എന്ന ലിങ്ക്​ വഴി അക്കൗണ്ട്​ ഉണ്ടാക്കിയാലും മതിയാകും. പാസ്​വേർഡോ യൂസർനെയിമോ മറന്നുപോയവർക്ക്​ https://www.nas.gov.qa/self service/reset/personal?lang=en എന്ന ലിങ്ക്​ വഴി റീസെറ്റ്​ചെയ്യാനുമാകും.

ജനുവരി 17 മുതൽ ഈ സംവിധാനം നിലവിൽ വന്നിട്ടുണ്ട്​. നിലവിൽ വാക്​സിൻ സ്വീകരിക്കാൻ യോഗ്യരായവരുടെ ഗണത്തിൽപെടുന്നവർക്ക്​ കുത്തിവെപ്പെടുക്കാനായി ഓൺലൈനിൽ അപ്പോയിൻറ്​മെൻറ്​ എടുക്കാം. 60 വയസും അതിന്​ മുകളിലും പ്രായമായവർ, ദീർഘകാലരോഗമുള്ളവർ, ആരോഗ്യ​പ്രവർത്തകർ എന്നിവർക്കാണ്​ നിലവിൽ രാജ്യത്ത്​ കുത്തിവെപ്പ്​ നൽകുന്നത്​. ഈ ഗണത്തിൽപെടാത്തവർക്കും ലിങ്ക്​ ഉപയോഗിച്ച്​ ഓൺലൈനിൽ ഇനിമുതൽ കോവിഡ്​ കുത്തിവെപ്പെടുക്കാനുള്ള തങ്ങളു​െട സന്നദ്ധത അറിയിക്കാം. ഇത്തരത്തിൽ രജിസ്​റ്റർ ചെയ്യുന്നവരുടെ പേര്​ വിവരം ആരോഗ്യമന്ത്രാലയം സൂക്ഷിക്കും. ഇവർ യോഗ്യരായവരുടെ കൂട്ടത്തിൽ ഉൾ​െപ്പടുന്ന മുറക്ക്​ ഇവർക്ക്​ കോവിഡ്​ കുത്തിവെപ്പ്​ എടുക്കാനുള്ള അറിയിപ്പ്​ ആശുപത്രിയിൽ നിന്ന്​ വരികയും ചെയ്യും.

നിലവിൽ 27 ഹെൽത്​ സെൻററുകളിലും കോവിഡ്​ വാക്​സിൻ കുത്തിവെപ്പിന്​ സൗകര്യമുണ്ട്​. പൗരൻമാർക്കും പ്രവാസികൾക്കുമടക്കം സൗജന്യമായാണ്​ കുത്തിവെപ്പ്​ നൽകുന്നത്​. സന്ദർശകവിസയിലുള്ളവർക്ക്​ നൽകുന്നില്ല. നിലവിൽ ഫൈസർ ബയോൻടെക്​ വാകസ്​ിനാണ്​ നൽകുന്നത്​. മൊഡേണ കമ്പനിയുടെ വാക്​സിൻ കൂടി അടുത്ത ദിവസം രാജ്യത്തെത്തും.

60 വയസുകാർക്കും കുത്തിവെപ്പെടുക്കാം

കോവിഡ്​ വാക്​സിൻ സ്വീകരിക്കാനുള്ള പ്രായപരിധി ആരോഗ്യമന്ത്രാലയം പുതുക്കി. ഇനി 60 വയസിനും അതിന്​ മുകളിലും പ്രായമുള്ളവർക്ക്​ കോവിഡ്​ കുത്തിവെപ്പെടുക്കം. നിലവിൽ 65 വയസായിരുന്നു പ്രായപരിധി.

നിലവിൽ കുത്തിവെപ്പ്​ സ്വീകരിക്കാൻ മുൻഗണനയുള്ള വിഭാഗക്കാരുടെ പട്ടിക പുതുക്കുന്ന സമയത്ത്​ ഗവൺമെൻറ്​ സ്​ കോളർഷിപ്പുള്ള വിദ്യാർഥികൾക്കായിരിക്കും പ്രഥമപരിഗണനയെന്ന്​ കോവിഡ്​ ദേശീയ ആരോഗ്യ പരിപാടിയുടെ തലവൻ ഡോ. അബ്​ദുല്ലത്തീഫ്​ അൽഖാൽ പറഞ്ഞു. ഇത്തരം വിദ്യാർഥികൾക്ക്​ പഠനാവശ്യങ്ങൾക്ക്​ വിദേശങ്ങളിലേക്ക്​ യാത്ര ചെയ്യേണ്ടി വരുന്നുണ്ട്​. കോവിഡ്​ വാക്​സിൻ സ്വീകരിച്ചുകഴിഞ്ഞാൽ അവരുടെ വിദേശയാത്രകൾക്കും പഠനത്തിനും തടസം ഉണ്ടാകുന്ന അവസ്​ഥ മാറുമെന്നും അദ്ദേഹം പറഞ്ഞു.

അടുത്ത ഗ്രൂപ്പിൽ അധ്യാപകരും 50ന്​ മുകളിലുള്ളവരും

കോവിഡ്​ വാക്​സിൻ സ്വീകരിക്കാൻ യോഗ്യരായവരുടെ അടുത്ത ഗ്രൂപ്പിൽ അധ്യാപകരും 50 വയസിന്​ മുകളിൽ പ്രായമുള്ളവരും. ആദ്യഗ്രൂപ്പിൽ 60 വയസും മുകളിലുമുള്ളവർ, ആരോഗ്യപ്രവർത്തകർ, പ്രതിരോധവകുപ്പിലെ ഉദ്യോഗസ്​ഥർ, ദീർഘകാലരോഗമുള്ളവർ എന്നിവരാണ്​ ഉൾ​െപ്പട്ടിരുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar covidcovid Vaccination
News Summary - qatar covid Vaccination updates
Next Story