കോവിഡ്: ഖത്തറിൽ ഒരു മരണം കൂടി; ആകെ മരണം ഒമ്പതായി
text_fieldsദോഹ: ഖത്തറിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിൽസയിലായിരുന്ന ഒരാൾ കൂടി മരിച്ചു. ഇതോടെ ആകെ മരണം ഒമ്പതായി. 56 വയസുള്ള പ്രവാസിയാണ് തിങ്കളാഴ്ച മരിച്ചതെന്ന് പൊതുജനാരോഗ്യമന്ത്രാലയം അറിയിച്ചു. ഇദ്ദേഹത്തിന് ദീർഘകാലമ ായി മറ്റ് രോഗങ്ങളുമുണ്ടായിരുന്നു.
567 പേർക്കുകൂടി പുതുതായി േരാഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആകെ ചികിൽസയിലുള്ള രോഗികൾ 5451 ആയിട്ടുണ്ട്. 37 പേർ കൂടി രോഗമുക്തി നേടി. ഇതോടെ ആകെ രോഗം ഭേദമായവർ 555 ആയിട്ടുണ്ട്. പുതുതായി രോഗം സ്ഥിരീകരിക്കെപ്പടുന്നതിൽ ഭൂരിഭാഗവും പ്രവാസി തൊഴിലാളികളാണ്. മുമ്പ് രോഗം സ്ഥിരീകരിക്കെപ്പട്ടവരുമായി സമ്പർക്കം പുലർത്തിയവരാണിവർ. ചില സ്വദേശികളുമുണ്ട്. ഇവർക്ക് കുടുംബാംഗങ്ങളിൽ നിന്നാണ് വൈറസ് ബാധയേറ്റത്.
ഒരു സ്വദേശിയും ഏഴ് പ്രവാസികളും നേരത്തേ മരിച്ചിരുന്നു. മാർച്ച് 28ന് ബംഗ്ലാദേശ് പൗരനാണ് ആദ്യമായി കോവിഡ് ബാധിച്ച് രാജ്യത്ത് മരിക്കുന്നത്. പിന്നീട് മാർച്ച് 31നും ഒരു പ്രവാസി മരിച്ചു. 85വയസുകാരനായ മറ്റൊരു പ്രവാസി ഏപ്രിൽ രണ്ടിനും മരിച്ചു. 88കാരനായ സ്വദേശി പൗരൻ ഏപ്രിൽ അഞ്ചിനാണ് മരിച്ചത്. ഏപ്രിൽ ഏഴിന് 74ഉം 59ഉം പ്രായമുള്ള പ്രവാസികളും മരണപ്പെട്ടു. ഏപ്രിൽ 12ന് 42കാരനായ പ്രവാസിയും മരിച്ചു.
ഖത്തറിൽ ൈവറസ് ബാധ നിലവിൽ ഏറ്റവും ഉയർന്ന തലത്തിലാണെന്നും വരുംദിവസങ്ങൾ കൂടി ഇത് തുടരുമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതിനാൽ എല്ലാവരും വീടുകളിൽ തന്നെ കഴിയണം. അടിയന്തര ആവശ്യങ്ങൾക്കല്ലാതെ ആരും പുറത്തിറങ്ങരുതെന്നും മുന്നറിയിപ്പുണ്ട്. പരിശോധനകൾ കൂടിയതും രോഗികളുടെ എണ്ണത്തിൽ വർധനവുണ്ടാകാൻ കാരണമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
