Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോവിഡ്: ഖത്തറില്‍ പുതിയരോഗികൾ 384; രോഗമുക്തർ 331
text_fieldsbookmark_border
ദോഹ: ഖത്തറിൽ ചൊവ്വാഴ്ച 384 പേർക്കുകൂടി പുതുതായി കോവിഡ് രോഗം സ്ഥിരീകരിച്ചു. 331 പേർക്ക് രോഗമുക് തിയുണ്ടായി. പുതിയ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആകെ മരണം 188 ആണ്.
നിലവിലുള്ള ആകെ രോഗികൾ 3134 ആണ്. ഇതുവരെ 529289 പേരെ പരിശോധിച്ചേപ്പാൾ 113646 പേർക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചത്. രോഗം ഭേദമായവരും മരിച്ചവരും ഉൾപ്പെടെയാണിത്.
ചൊവ്വാഴ്ച 4823 പേർക്കാണ് പരിശോധന നടത്തിയത്. ഇതുവരെ 110324 പേർക്കാണ് ആകെ രോഗമുക്തിയുണ്ടായിരിക്കുന്നത്.
നിലവിൽ ആശുപത്രിയിൽ ചികിസയിലുള്ളത് 424പേരാണ്. തീവ്രപരിചരണവിഭാഗത്തിൽ 77 പേരും.
Next Story

