ദോഹ: ഖത്തറിൽ 126 പേർക്കുകൂടി പുതുതായി കോവിഡ് രോഗം സ്ഥിരീകരിച്ചു. ആകെ രോഗികൾ 979 ആണ്. 93 പേർ രോഗമുക്തി നേടി.
ഇതുവരെ 28413 പേർക്കാണ് പരിശോധന നടത്തിയത്. കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് ഖത്തറിൽ ഒരാൾ മരിച്ചിരുന്നു. ആകെ മൂന്നു മരണമാണ് ഉണ്ടായത്.