Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖത്തർ: പുതുതായി രോഗം...

ഖത്തർ: പുതുതായി രോഗം ബാധിക്കുന്നത്​ കൂടുതൽ സ്വദേശികൾക്ക്​

text_fields
bookmark_border
ഖത്തർ: പുതുതായി രോഗം ബാധിക്കുന്നത്​ കൂടുതൽ സ്വദേശികൾക്ക്​
cancel

ദോഹ: ഖത്തറിൽ പുതുതായി കോവിഡ്​ രോഗം ബാധിക്കുന്നതിൽ കൂടുതലും സ്വദേശികൾ. ബുധനാഴ്​ച 54 പേർക്ക്​ കൂടി രോഗം സ്​ ഥിരീകരിച്ചു. ഒമ്പതു പേർ കൂടി രോഗമുക്​തി നേടി. ആകെ രോഗികൾ 835 ആയി. 71 പേരാണ്​ ആകെ രോഗമുക്​തി നേടിയത്​.


ആധുനിക ലാബിൽ ദിനേനെ നിരവധിയാളുകളുടെ പരിശോധന നടത്താൻ കഴിയുന്നുണ്ട്​. അതിനാലാണ്​ അടുത്ത ദിവസങ്ങളിൽ കൂടുതൽപേരുടെ രോഗവിവരം അറിയാൻ കഴിയുന്നത്​. കഴിഞ്ഞ ദിവസം മാത്രം 2291 പരിശോധനകൾ നടത്തിയിരുന്നു.

പുതുതായി രോഗം ബാധിക്കുന്നതിൽ കൂടുതലും സ്വദേശികളാണ്​. ഇവർ ഈയടുത്ത്​ വിദേശങ്ങളിൽ നിന്നും ഖത്തറിൽ മടങ്ങിയെത്തിയവരാണ്​. ആകെ 24825 പേർക്കാണ്​ ഇതുവരെ പരിശോധന നടത്തിയത്​.

Show Full Article
TAGS:covid 19 gulf news 
Web Title - qatar covid-gulf news
Next Story