ദോഹ: നമുക്ക് കോവിഡുണ്ടോ, അല്ലെങ്കിൽ കോവിഡ് നമുക്കരികിലുണ്ടോ എന്നറിയാൻ സർക്കാർ പുറത്തിറക്കിയ ഇഹ്തിറ ാസ് (EHTERAZ) ആപ് ഗൂഗിൾ േപ്ല സ്േറ്റാറിലും ലഭ്യം. ആപ്പിളിന്‍റെ ആപ് സ്റ്റോറിൽ നേരത്തേ തന്നെ ലഭ്യമായിരുന്നു. കോ വിഡ്–19 പിടിപെടാൻ സാധ്യതയുണ്ടോയെന്ന് അറിയാൻ പൊതുജനങ്ങൾക്ക് ആപ് ഏറെ സഹായമാകും.
മന്ത്രാലയത്തിെൻറ ഡാ റ്റാബേസുമായി ബന്ധിപ്പിച്ച് മൊബൈലിലെ ജി.പി.എസ്, ബ്ലൂടൂത്ത് എന്നിവ ഉപയോഗിച്ചാണ് ആപ് പ്രവർത്തിക്കുന്നത്. ഫോണിൽ ആപ് ഡൗൺലോഡ് ചെയ്യുകയാണ് വേണ്ടത്. ഇതോടെ ഉപയോക്താവിനെ രോഗം സംബന്ധിച്ച് എപ്പോഴും ജാഗ്രതാ മുന്നറിയിപ്പ് നൽകും. ഉപയോഗിക്കുന്ന വ്യക്തി കോവിഡ്–19 പോസിറ്റീവാണെങ്കിൽ അദ്ദേഹത്തിെൻറ ഫോൺ കോൺടാക്റ്റുകളിലും ഇത് സംബന്ധിച്ച് ജാഗ്രതാ മുന്നറിയിപ്പെത്തും.
നാല് പ്രത്യേക വർണങ്ങളിൽ ആപിലൂടെ ആളുകൾക്ക് തങ്ങൾ കൊറോണ വൈറസിൽ നിന്ന് എത്രത്തോളം അകലെയാണ്, അല്ലെങ്കിൽ അടുത്താണ് എന്നറിയാനാകും. ഇതിനായി പച്ച, ഗ്രേ, മഞ്ഞ, ചുവപ്പ് എന്നീ വർണങ്ങളാണ് ഉണ്ടാവുക. പച്ചക്കളർ ആണെങ്കിൽ ആപ്പ് ഉപയോഗിക്കുന്നയാൾ രോഗത്തിൽ നിന്ന് മുക് തനാണെന്നും ആരോഗ്യവാനാണെന്നുമാണ് അർഥം. എന്നാൽ ഗ്രേ കളർ ആണ് കാണിക്കുന്നതെങ്കിൽ കൊറോണ ൈവറസ് ബാധിച്ചയാളുമായി ഏതെങ്കിലും തരത്തിൽ ബന്ധപ്പെട്ടിട്ടുണ്ടാവാം എന്നാണ്. മഞ്ഞ കളർ ആണെങ്കിൽ നിങ്ങൾ സമ്പർക്ക വിലക്കിലുള്ളതോ അതോ സമ്പർക്ക വിലക്കിൽ കഴിഞ്ഞിരുന്നയാളോ എന്നാണ്. ചുവപ്പ് കളർ ആണെങ്കിൽ നിങ്ങൾക്ക് വൈറസ് ബാധയുണ്ടായി എന്നാണ് അർഥം.
ആപ്പ് ഉപയോഗിക്കുന്നതിലൂടെ വ്യക്തികളുടെ സ്വകാര്യത ഒരിക്കലും പുറത്തുപോകുന്നില്ലെന്നും തീർത്തും സുരക്ഷിതമാണെന്നും അംഗീകൃത മെഡിക്കൽ വിദഗ്ധർക്ക് മാത്രമേ വിവരങ്ങൾ ഉപയോഗിക്കാൻ സാധിക്കുകയുള്ളൂവെന്നും നേരത്തെ പൊതുജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.