Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖത്തറിലെ 26...

ഖത്തറിലെ 26 സ്വകാര്യസ്​ഥാപനങ്ങൾക്ക്​ കോവിഡ്​ പരിശോധന നടത്താം

text_fields
bookmark_border
ഖത്തറിലെ 26 സ്വകാര്യസ്​ഥാപനങ്ങൾക്ക്​ കോവിഡ്​ പരിശോധന നടത്താം
cancel

ദോഹ: ഖത്തറിൽ കോവിഡ്​ പരിശോധന നടത്താനുള്ള അംഗീകൃത സ്വകാര്യ ആശുപത്രികളുടെ പട്ടിക പൊതുജനാരോഗ്യമന്ത്രാലയം പുറത്തുവിട്ടു. ഇതനുസരിച്ച്​ 26 സ്​ഥാപനങ്ങൾക്ക്​ കോവിഡ്​ പി.സി.ആർ.ടെസ്​റ്റ്​ നടത്താൻ കഴിയും. അംഗീകൃത സ്​ഥാപനങ്ങൾ ഇവയാണ്​.

1. അൽ ഇമാദി ഹോസ്​പിറ്റൽ, 2. ടർക്കിഷ്​ ഹോസ്​പിറ്റൽ, 3. ദോഹ ക്ലിനിക്​ ഹോസ്​പിറ്റൽ 4. അൽ അഹ്​ലി ഹോസ്​പിറ്റൽ 5. ക്വീൻ ഹോസ്​പിറ്റൽ 6. ഡോ. മൂപ്പൻസ്​ ആസ്​റ്റർ ഹോസ്​പിറ്റൽ 7. മഗ്​രിബി സെൻറർ ഫോർ ഐ, ഇ.എൻ.ടി ആൻറ്​ ഡെൻറൽ, 8. എലൈറ്റ്​ മെഡിക്കൽ സെൻറർ, 9. വെസ്​റ്റ്​ ബേ മെഡികെയർ, 10. സിറിയൻ അമേരിക്കൻ മെഡിക്കൽ ​െസൻറർ, 11. ഫ്യൂച്ചർ മെഡിക്കൽ സെൻറർ, 12. ഡോ.ഖാലിദ്​ അൽ ശൈഖ്​ അലീസ്​ മെഡിക്കൽ സെൻറർ, 13. അൽ ജുഫൈരി ഡയഗ്​നോസിസ്​ ആൻറ്​ ട്രീറ്റ്​മെൻറ്​, 14. അൽ അഹ്​മദാനി മെഡിക്കൽ സെൻറർ, 15. ഇമാറ ഹെൽത്ത്​ കെയർ, 16. കിംസ്​ ഖത്തർ മെഡിക്കൽ സെൻറർ, 17. അലീവിയ മെഡിക്കൽ സെൻറർ, 18. ആസ്​റ്റർ മെഡിക്കൽ സെൻറർ പ്ലസ്​ അൽ മുൻതസ, 19. അൽജമീൽ മെഡിക്കൽ സെൻറർ, 20. അറ്റ്​ലസ്​ മെഡിക്കൽ സെൻറർ, 21. അൽതഹ്​രിർ മെഡിക്കൽ സെൻറർ, 22. നസീം അൽ റബീഹ്​ മെഡിക്കൽ സെൻറർ ദോഹ, 23. നസീം അൽ റബീഹ്​ മെഡിക്കൽ സെൻറർ, 24. ന്യൂ നസീം അൽ റബീഹ്​ മെഡിക്കൽ സെൻറർ, 25. ആസ്​റ്റർ മെഡിക്കൽ സെൻറർ അൽഖോർ, 26. അൽ കയ്യാലി മെഡിക്കൽ സെൻറർ.

480 റിയാൽമുതൽ 500 റിയാൽ വരെയാണ്​ എല്ലായിടത്തും പരിശോധനക്കായി ഈടാക്കുന്നത്​. എന്നാൽ സ്​കൂളുകൾക്കും വിദ്യാർഥികൾക്കും ഒരുമിച്ച്​ പരിശോധന നടത്തു​േമ്പാൾ പ്രത്യേക ഇളവുകളും ചില സ്​ഥാപനങ്ങൾ നൽകുന്നുണ്ട്​. സ്വകാര്യസ്​ഥാപനങ്ങൾ സാമ്പിളുകൾ ശേഖരിച്ച്​ ഹമദ്​ മെഡിക്കൽ കോർപറേഷൻെറ ലബോറട്ടറികളിലേക്ക്​ അയക്കുകയാണ്​ ചെയ്യേണ്ടത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatargulf newslaboratoriesCovid 19
Next Story