Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖത്തറിൽ കോവിഡ് മുക്തർ...

ഖത്തറിൽ കോവിഡ് മുക്തർ ലക്ഷം കവിഞ്ഞു 

text_fields
bookmark_border
ഖത്തറിൽ കോവിഡ് മുക്തർ ലക്ഷം കവിഞ്ഞു 
cancel

ദോഹ: ഖത്തറിൽ കോവിഡ്​ രോഗം ഭേദമായവരു​െട എണ്ണം ഒരു ലക്ഷം കവിഞ്ഞു. ഇതുവരെ ആകെ 100627 പേർക്കാണ്​  രോഗം മാറിയിരിക്കുന്നത്​. ഇന്നലെ 3645 പേരെ പരിശോധന നടത്തിയപ്പോൾ 418 പേർക്ക്​ പുതുതായി വൈറസ്​ബാധ സ്​ ഥിരീകരിച്ചു. 884 പേർക്ക്​ രോഗമുക്​തിയുണ്ടായി. ഇതുവരെ ആകെ 416327 പേരെ പരിശോധിച്ചപ്പോൾ ആകെ 104016  പേർക്കാണ്​ വൈറസ്​ബാധ സ്​ഥിരീകരിച്ചത്​.

രോഗം ഭേദമായവരും മരിച്ചവരും ഉൾപ്പെടെയാണിത്​.  ഇന്നലെ രണ്ടുപേർ കൂടി  മരിച്ചതോടെ ആകെ മരണം 149 ആയി. നിലവിൽ ആശുപത്രികളിൽ ചികിൽസയിലുള്ളത്​ 617 പേരാണ്​. ഇതിൽ 30 പേരെ  ഇന്നലെ പ്രവേശിപ്പിച്ചതാണ്​. 139 പേർ തീവ്രപരിചരണവിഭാഗത്തിൽ കഴിയുന്നുണ്ട്​. ഇതിൽ നാലുപേരെ ഇന്നലെ  പ്രവേശിപ്പിച്ചതാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar newsgulf newscovid 19
News Summary - qatar covid 19 news updates -gulf news
Next Story