ദോഹ: ഹാൻഡ് സാനിറ്റൈസറുകൾ വാഹനങ്ങളിൽ ഒരു കാരണവശാലും സൂക്ഷിക്കരുതെന്നും ഉപേക്ഷിച്ച് പോകരുതെന്നും ഖത്തർ ആഭ ്യന്തരമന്ത്രാലയം മുന്നറിയിപ്പ് നൽകി.
സാനിറ്റൈസറുകളോ ദ്രാവക രൂപത്തിലുള്ള സ്റ്റെറിലൈസറുകളോ ഒരിക്കലും വ ാഹനങ്ങളിൽ ഉപേക്ഷിച്ച് പോകരുത്.
ചൂട് കൂടിയ താപനിലയിൽ ഇത് കത്താനിടയുണ്ട്. ഇത് വാഹനത്തിൽ തീപിടുത്തത്തിന് കാരണമാകുമെന്നും ആഭ്യന്തര മന്ത്രാലയം ട്വീറ്റ് ചെയ്തു.കോവിഡ്–19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ മുൻകരുതൽ നടപടികളും നിർദേശങ്ങളുമായി ആഭ്യന്തരമന്ത്രാലയം സാമൂഹിക മാധ്യമങ്ങളിലടക്കം സജീവമാണ്.
നിർദേശങ്ങൾ പൊതുജനങ്ങളിലേക്കെത്തിക്കുന്നതിൽ മന്ത്രാലയത്തിെൻറ സാമൂഹികമാധ്യമ അക്കൗണ്ടുകൾ വലിയ പങ്കാണ് വഹിക്കുന്നത്.നേരത്തെ ഇലക്ട്രിക്കൽ എക്സ്റ്റൻഷൻ സ്ട്രിപ്പിൽ ഒരേ സമയം ഒന്നിലധികം ഉപകരണങ്ങൾ പ്രവർത്തിപ്പിച്ച് ഓവർലോഡ് നൽകുന്നതിലെ അപകടം സംബന്ധിച്ചും മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരുന്നു.