ദോഹ: ഖത്തറിൽ 21 പേർക്ക് കൂടി കോവിഡ് രോഗം ഭേദമായി. ആകെ രോഗം ഭേദമായവർ 227 ആയി. 136 പേർക്കുകൂടി പുതുതായി രോഗം സ്ഥ ിരീകരിച്ചു.
ഇതോടെ ആകെ രോഗികളുടെ എണ്ണം 2279 ആയി. ഈയടുത്ത് മറ്റ് രാജ്യങ്ങളിൽ നിന്ന് ഖത്തറിൽ തിരിച്ചെത്തിയവർക്കാണ് പുതുതായി രോഗം ബാധിച്ചിരിക്കുന്നത്.