സിറിയയിൽ ഇസ്രായേൽ കടന്നുകയറ്റം; ശക്തമായി അപലപിച്ച് ഖത്തർ
text_fieldsദോഹ: സിറിയൻ അതിർത്തികളിലേക്ക് ഇസ്രായേൽ നടത്തിയ കടന്നുകയറ്റത്തെ ശക്തമായി അപലപിച്ച് ഖത്തർ. സിറിയയുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റവും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവുമാണിത്. കൂടാതെ, സിറിയയുടെ പുനർനിർമാണത്തിനും വികസനത്തിനും മേഖലയിൽ സമാധാനം സ്ഥാപിക്കാനുമുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രമങ്ങൾക്കുനേരെയുള്ള വെല്ലുവിളിയുമാണ്.
ഇസ്രായേൽ സിറിയയിൽ നടത്തുന്ന തുടർച്ചയായ ആക്രമണങ്ങൾ അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സമൂഹം ശക്തമായ നടപടികൾ സ്വീകരിക്കണം. ഈ പ്രവർത്തനങ്ങൾ പ്രാദേശികവും അന്താരാഷ്ട്രീയവുമായ സുരക്ഷക്ക് ഗുരുതരമായ ഭീഷണിയാണെന്നും വിദേശകാര്യ മന്ത്രാലയം ആവർത്തിച്ചു. പരമാധികാരം, സ്വാതന്ത്ര്യം, സുരക്ഷ എന്നിവക്കായുള്ള സിറിയൻ ജനതയുടെ അഭിലാഷങ്ങൾക്ക് ഖത്തർ പൂർണ പിന്തുണ ആവർത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

