ഇറാൻ ആക്രമണം; അപലപിച്ച് ഖത്തർ
text_fieldsഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനി
ദോഹ: ഇറാനിലെ ഇസ്രായേല്‍ ആക്രമണത്തെ ശക്തമായി അപലപിച്ച് ഖത്തര്‍. ഇറാന്റെ പരമാധികാരത്തിലേക്കുള്ള കടന്നുകയറ്റമാണ് ഇസ്രായേൽ നടത്തിയ ആക്രമണമെന്ന് ഖത്തർ വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ് നടന്നത്. ആക്രമണങ്ങളില്‍നിന്ന് ഇസ്രായേലിനെ തടയാന്‍ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും ഖത്തര്‍ ആവശ്യപ്പെട്ടു.ആക്രമണം മേഖലയിലെ സംഘർഷം വ്യാപിപ്പിക്കാൻ വഴിയൊരുക്കുമെന്ന് ആശങ്ക അറിയിച്ച ഖത്തർ, മേഖലയുടെ സമാധാനത്തിനും സ്ഥിരതക്കും ഭീഷണിയാണെന്നും നയതന്ത്ര ശ്രമങ്ങളിലൂടെ വേഗം അവസാനിപ്പിക്കണമെന്നും വ്യക്തമാക്കി. എല്ലാതരത്തിലുള്ള ആക്രമണങ്ങൾക്കും സംഘർഷങ്ങൾക്കുമെതിരായ ഖത്തറിന്റെ നിലപാടെന്നും പ്രസ്താവനയിൽ വിശദീകരിച്ചു.
അതേസമയം, ഇറാൻ-ഇസ്രായേൽ സംഘർഷത്തിനു പിന്നാലെ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻഅബ്ദുൽറഹ്മാൻ ആൽഥാനി വിവിധ രാഷ്ട്രനേതാക്കളുമായി സംസാരിച്ചു. പ്രതിസന്ധി അവസാനിപ്പിക്കാന്‍ ചര്‍ച്ചകളാണ് പോംവഴിയെന്ന് ഇറാൻ വിദേശകാര്യമന്ത്രി ഡോ. അബ്ബാസ് അറഗ്ചിയുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ പ്രധാനമന്ത്രി ഓർമിപ്പിച്ചു.ജോർഡൻ വിദേശകാര്യമന്ത്രി ഡോ. അയ്മൻ സഫാദി, ഒമാൻ വിദേശകാര മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് ബിൻ ഹമൂദ് അൽ ബുസൈദി, സൗദി വിദേശകാര്യമന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ ബിൻ അബ്ദുല്ല അൽ സൗദ്, ഈജിപ്ത് വിദേശകാര്യമന്ത്രി ഡോ. ബദർ അബ്ദുൽഅതി എന്നിവരുമായും ഖത്തർ പ്രധാനമന്ത്രി ആശയവിനിമയം നടത്തി സാഹചര്യങ്ങൾ വിലയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

