ഗസ്സയിലെ നരവേട്ട: അപലപിച്ച് ഖത്തർ
text_fieldsദോഹ: വെടിനിർത്തൽ കരാർ ലംഘിച്ചുകൊണ്ട് ഗസ്സയെ വീണ്ടും ചോരക്കളമാക്കിയ ഇസ്രായേൽ അധിനിവേശ സേനയുടെ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് ഖത്തര്‍.
അന്താരാഷ്ട്ര നിയമങ്ങളുടെയും വെടിനിര്‍ത്തല്‍ കരാറിന്റെയും ലംഘനമാണ് ഇസ്രായേല്‍ നടത്തുന്നതെന്ന് ഖത്തർ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
മേഖലയെ തീപിടിപ്പിക്കുന്നതാണ് ഇസ്രായേൽ ആക്രമണമെന്നും സുരക്ഷയെയും സുസ്ഥിരതയെയും ഇത് ബാധിക്കുമെന്നും ഖത്തര്‍ മുന്നറിയിപ്പ് നല്കി.
ഗസ്സയിലെ മാനുഷിക ദുരന്തം ചരിത്രത്തില്‍ സമാനത ഇല്ലാത്ത രീതിയിലേക്ക് എത്തിയതായും ഖത്തര്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ഫലസ്തീനികൾക്ക് നീതിയും സ്വാതന്ത്ര്യവും ഉറപ്പാക്കണമെന്ന് ആവർത്തിച്ച ഖത്തർ, സ്വതന്ത്ര ഫലസ്തീൻ എന്ന പോംവഴിയിലൂടെ പരിഹാരങ്ങൾ ഉറപ്പാക്കണമെന്നും വ്യക്തമാക്കി.
ഖത്തറിന്റെയും ഈജിപ്തിന്റെയും നേതൃത്വത്തിൽ രണ്ടാംഘട്ട വെടിനിർത്തൽ കരാർ സാധ്യമാക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുന്നതിനിടെയാണ് തിങ്കളാഴ്ച രാത്രിയിൽ 400ൽ ഏറെ പേരെ കൊലപ്പെടുത്തിയ വ്യോമാക്രമണം നടന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.