Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഹുർമുസിൽ യു.എ.ഇ...

ഹുർമുസിൽ യു.എ.ഇ കപ്പലിന് നേരെ ആക്രമണം: അപലപിച്ച് ഖത്തർ

text_fields
bookmark_border
ഹുർമുസിൽ യു.എ.ഇ കപ്പലിന് നേരെ ആക്രമണം: അപലപിച്ച് ഖത്തർ
cancel

ദോഹ: ഹുർമുസ് കടലിടുക്കിൽ യു.എ.ഇ കപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ ഖത്തർ ശക്തമായി അപലപിച്ചു. കടലിടുക്കിൽ സ്വതന്ത്ര സമുദ്ര ഗതാഗതം ഉറപ്പാക്കണമെന്നും ഹുർമുസ് അടച്ചിടുന്നത് അവസാനിപ്പിക്കണമെന്നും ഖത്തർ വിദേശകര്യ മന്ത്രാലയം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

കടലിടുക്കിലൂടെ സഞ്ചരിച്ച യു.എ.ഇയുടെ അഡ്നോക് കമ്പനിയുടെ എണ്ണ ടാങ്കറിന് നേരെയാണ് ഇറാനിയൻ ആക്രമണം ഉണ്ടായത്. കപ്പലിനു നേരെ മിസൈൽ ആക്രമണം നടത്തിയത് അന്താരാഷ്ട്ര നിയമത്തിന്റെയും സമുദ്രഗതാഗത സ്വാതന്ത്ര്യത്തിന്റെയും നഗ്നമായ ലംഘനമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. ഹുർമുസ് കടലിടുക്ക് അടച്ചിടുന്നത് അംഗീകരിക്കാനാകാത്ത നടപടിയാണെന്നും ഇത് മേഖലയുടെ മാത്രമല്ല, ആഗോള സമ്പദ്‌വ്യവസ്ഥയുടെയും താൽപര്യങ്ങൾക്ക് ഗുരുതരമായ ഭീഷണി ഉയർത്തുമെന്നും ഖത്തർ മുന്നറിയിപ്പ് നൽകി.

അതേസമയം, രാജ്യങ്ങളുടെ പരമാധികാരത്തിന് നേരെയുള്ള ഇറാന്റെ ആക്രമണങ്ങൾ അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു. യു.എ.ഇയോട് പൂർണ ഐക്യദാർഢ്യം പ്രഖ്യാപിച്ച ഖത്തർ, രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുന്നതിനായി യു.എ.ഇ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും പിന്തുണ അറിയിക്കുകയും ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae shipStrait of HormuzQatar Newsqatar​
News Summary - Qatar condemns attack on UAE ship in Strait of Hormuz
Next Story