യു.എ.ഇക്ക് നേരെ ആക്രമണം: ഖത്തർ അപലപിച്ചു
text_fieldsദോഹ: യു.എ.ഇക്കു നേരെ ഇറാൻ നടത്തിയ ഡ്രോൺ -മിസൈൽ ആക്രമണങ്ങളെ ഖത്തർ ശക്തമായി അപലപിച്ചു. സംഭവത്തിൽ മൂന്നു പേർക്ക് ഗുരുതര പരിക്കേറ്റിരുന്നു. യു.എ.ഇയുടെ പരമാധികാരത്തിനു നേരെയുള്ള ആക്രമണമാണിതെന്നും മേഖലയുടെ സുരക്ഷക്കും സ്ഥിരതക്കും ഗുരുതര ഭീഷണിയാണെന്നും ഖത്തർ വ്യക്തമാക്കി.
യു.എ.ഇക്ക് പൂർണ ഐക്യദാർഢ്യം പ്രഖ്യാപിച്ച ഖത്തർ വിദേശകാര്യ മന്ത്രാലയം, രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും കാത്തുസൂക്ഷിക്കാൻ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും പിന്തുണയും അറിയിച്ചു. ഇത്തരം പ്രകോപനങ്ങൾ പശ്ചിമേഷ്യയിലെ സമാധാനാന്തരീക്ഷം തകർക്കുമെന്നും വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. ആക്രമണത്തിൽ പരിക്കേറ്റവർ എത്രയും പെട്ടന്ന് സുഖം പ്രാപിക്കട്ടെയെന്നും മന്ത്രാലയം വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

