Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖ​ത്ത​ർ ക​മ്യൂ​ണി​റ്റി...

ഖ​ത്ത​ർ ക​മ്യൂ​ണി​റ്റി ലോ​ക​ക​പ്പ്​: ഇ​ന്ത്യ​ൻ ടീം ​ജ​ഴ്​​സി പു​റ​ത്തി​റ​ക്കി

text_fields
bookmark_border
ഖ​ത്ത​ർ ക​മ്യൂ​ണി​റ്റി ലോ​ക​ക​പ്പ്​: ഇ​ന്ത്യ​ൻ ടീം ​ജ​ഴ്​​സി പു​റ​ത്തി​റ​ക്കി
cancel
camera_alt

ക​മ്യൂ​ണി​റ്റി ലോ​ക​ക​പ്പ്​ ഫു​ട്​​ബാ​ളി​ൽ മ​ത്സ​രി​ക്കു​ന്ന ഇ​ന്ത്യ​ൻ ടീ​മി​െൻറ ജ​ഴ്​​സി അം​ബാ​സ​ഡ​ർ ഡോ. ​ദീ​പ​ക്​ മി​ത്ത​ൽ പ്ര​കാ​ശ​നം ചെ​യ്യു​ന്നു

ദോ​ഹ: ഖ​ത്ത​റി​ൽ ന​ട​ക്കു​ന്ന ക​മ്യൂ​ണി​റ്റി ലോ​ക​ക​പ്പ്​ ഫു​ട്​​ബാ​ളി​നു​ള്ള ഇ​ന്ത്യ​ൻ ടീ​മി​െൻറ ജ​ഴ്​​സി അം​ബാ​സ​ഡ​ർ ഡോ. ​ദീ​പ​ക്​ മി​ത്ത​ൽ പു​റ​ത്തി​റ​ക്കി. ഒ​ക്​​ടോ​ബ​ർ ഒ​ന്നി​ന്​ ഇം​ഗ്ല​ണ്ട്​ 'എ' ​ടീ​മി​നെ​തി​രെ​യാ​ണ്​ ഇ​ന്ത്യ​യു​ടെ ആ​ദ്യ മ​ത്സ​രം. ഖ​ത്ത​ർ ലോ​ക​ക​പ്പി​െൻറ സം​ഘാ​ട​ക​രാ​യ സു​പ്രീം ക​മ്മി​റ്റി ഫോ​ർ ഡെ​ലി​വ​റി ആ​ൻ​ഡ്​​ ലെ​ഗ​സി​ക്കു കീ​ഴി​ൽ ഖ​ത്ത​ർ ക​മ്യൂ​ണി​റ്റി ഫു​ട്​​ബാ​ൾ ലീ​ഗാ​ണ്​ ടൂ​ർ​ണ​മെൻറ്​ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള അ​മേ​ച്വ​ർ താ​ര​ങ്ങ​​ൾ അ​ണി​നി​ര​ക്കു​ന്ന ടീ​മു​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ്​ ലോ​ക​ക​പ്പ്​ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഒ​ക്​​ടോ​ബ​ർ ഒ​ന്നി​ന്​ അ​ൽ റ​യ്യാ​ൻ പ​രി​ശീ​ല​ന ഗ്രൗ​ണ്ടി​ലാ​ണ്​ മ​ത്സ​രം. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നാ​യി 48 ക​മ്യൂ​ണി​റ്റി ടീ​മു​ക​ൾ ടൂ​ർ​ണ​മെൻറി​ൽ മ​ത്സ​രി​ക്കു​ന്നു​ണ്ട്. ഇ​ന്ത്യ​ൻ സ്​​പോ​ർ​ട്​​സ്​ സെൻറ​ർ പി​ന്തു​ണ​യോ​ടെ സി​റ്റി എ​ക്​​സ്​​ചേ​ഞ്ച്​ ഫു​ട്​​ബാ​ൾ ക്ല​ബാ​ണ്​ ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി ടീ​മാ​യി ക​ള​ത്തി​ലി​റ​ങ്ങു​ന്ന​ത്. സി​റ്റി എ​ക്​​സ്​​േ​ച​ഞ്ച്, റി​യ മ​ണി ട്രാ​ൻ​സ്​​ഫ​ർ എ​ന്നി​വ​രാ​ണ്​ ടീ​മി​‍െൻറ സ്​​പോ​ൺ​സ​ർ​മാ​ർ. ജ​ഴ്​​സി പ്ര​കാ​ശ​ന ച​ട​ങ്ങി​ൽ ഇ​ന്ത്യ​ൻ സ്​​പോ​ർ​ട്​​സ്​ സെൻറ​ർ പ്ര​സി​ഡ​ൻ​റ്​ ഡോ. ​മോ​ഹ​ൻ തോ​മ​സ്, ചീ​ഫ്​ കോ​ഓ​ഡി​നേ​റ്റി​ങ്​ ഓ​ഫി​സ​ർ അ​ട്​​ല മോ​ഹ​ൻ, സി​റ്റി എ​ക്​​സ്​​ചേ​ഞ്ച്​ ഹെ​ഡ്​ ഓ​ഫ്​ ഓ​പ​റേ​ഷ​ൻ​സ്​ ഷാ​നി​ബ്​ ശം​സു​ദ്ദീ​ൻ, ബി.​ഡി.​എം ഹു​സൈ​ൻ അ​ബ്​​ദു​ല്ല, ഐ.​എ​സ്.​സി ഫു​ട്​​ബാ​ൾ ഇ​ൻ​ചാ​ർ​ജ്​ ജോ​ൺ ദേ​സ, ടീം ​ക്യാ​പ്​​റ്റ​ൻ സ​തീ​ഷ്​ എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar Community World Cup
News Summary - Qatar Community World Cup: Indian team jersey released
Next Story