യമനിലെ വികസന പദ്ധതികൾക്ക് ഖത്തർ പ്രതിജ്ഞാബദ്ധം
text_fieldsദോഹ: യമനിലെ വികസന പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകാൻ ഖത്തർ പ്രതിജ്ഞാബദ്ധമാണെന്നും 2013 മുതൽ 2020വരെ യമനിന് ഖത്തർ 195 ദശലക്ഷം ഡോളർ നൽകിയതായും ഗവൺമെൻറ് കമ്യൂണിക്കേഷൻസ് ഓഫിസ് (ജി.സി.ഒ) അറിയിച്ചു.
യമനിലെ ഭക്ഷ്യ സുരക്ഷക്കായി ഐക്യരാഷ്ട്രസഭ നടത്തുന്ന പ്രവർത്തനങ്ങൾക്ക് പിന്തുണ അറിയിച്ച് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ നിർദേശപ്രകാരം 10 കോടി ഡോളർ സഹായം പ്രഖ്യാപിച്ചിരുന്നു. ഐക്യരാഷ്ട്രസഭയുടെ വേൾഡ് ഫുഡ് േപ്രാഗ്രാം വഴിയാണ് യമനിലെ ഭക്ഷ്യക്കമ്മി നികത്തുന്നതിന് ഖത്തർ പിന്തുണ അറിയിച്ചതെന്ന് ഖത്തർ വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തിരുന്നു. ഐക്യരാഷ്ട്രസഭയുമായി സഹകരിച്ച് യമനിലെ വികസന പ്രവർത്തനങ്ങളിൽ ഖത്തർ പ്രതിജ്ഞാബദ്ധമാണെന്നും ജി.സി.ഒ ട്വീറ്റ് ചെയ്തു.
യമനിൽ നിലവിൽ 25 ദശലക്ഷം സ്വദേശികൾ കടുത്ത പ്രതിസന്ധി നേരിടുകയാണെന്നും അവശ്യവസ്തുക്കൾക്കായി ദുരിതമനുഭവിക്കുകയാണെന്നും യു.എൻ വ്യക്തമാക്കുന്നു.
അഞ്ച് ദശലക്ഷം യമനികൾ കടുത്ത ക്ഷാമത്തിലൂടെയാണ് ജീവിച്ചുകൊണ്ടിരിക്കുന്നത്. 10 ലക്ഷത്തോളം പേർക്ക് കോളറ ബാധിച്ചതായും യു.എൻ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ദുരിതത്തിലൂടെയും മാനുഷിക പ്രതിസന്ധിയിലൂടെയുമാണ് യമൻ കടന്നുപോകുന്നതെന്നും യു.എൻ പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.