Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പാകിസ്താന്റെ മധ്യസ്ഥശ്രമങ്ങളെ അഭിനന്ദിച്ച് ഖത്തർ

text_fields
bookmark_border
പാകിസ്താന്റെ മധ്യസ്ഥശ്രമങ്ങളെ അഭിനന്ദിച്ച് ഖത്തർ
cancel

ദോഹ: ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി, പാകിസ്താൻ പ്രധാനമന്ത്രി ഷഹ്ബാസ് ശരീഫുമായി ടെലിഫോണിൽ ആശയവിനിമയം നടത്തി. അമേരിക്കയും ഇറാനും തമ്മിലുള്ള വെടിനിർത്തലിൽ പാകിസ്താൻ വഹിച്ച മധ്യസ്ഥ ശ്രമങ്ങളെ ഖത്തർ പ്രധാനമന്ത്രി പ്രശംസിച്ചു.

മേഖലയിലെ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമായി പാകിസ്താൻ നടത്തുന്ന സമാധാന ശ്രമങ്ങൾക്ക് അദ്ദേഹം പിന്തുണ വാഗ്ദാനം ചെയ്തു. മേഖലയിലെ പ്രശ്നങ്ങൾ സമാധാനപരമായ മാർഗങ്ങളിലൂടെ പരിഹരിക്കേണ്ടത് അനിവാര്യമാണ്.

എല്ലാ കക്ഷികളും സമാധാന ശ്രമങ്ങളോട് സഹകരിക്കണം, സമഗ്രമായ ഒരു കരാറിലെത്താൻ ആവശ്യമായ സാഹചര്യങ്ങൾ ഒരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മേഖലയുടെ പുരോഗതിക്കായി നയതന്ത്ര നീക്കങ്ങൾ തുടരേണ്ടതിന്റെ പ്രാധാന്യം ഇരു നേതാക്കളും അടിവരയിട്ടു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Qatar commends Pakistan's mediation efforts
Next Story