പ്ലാസ്റ്റിക്കിനെ തുരത്താൻ പുനരുപയോഗ ബദലുമായി ഖത്തർ
text_fieldsപരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രി ഡോ.
അബ്ദുല്ല ബിൻ അബ്ദുൽ അസീസ് ബിൻ തുർകി
അൽ സുബൈഇ
ദോഹ: പ്ലാസ്റ്റിക് മലിനീകരണത്തെ തുരത്തുക... എന്ന സന്ദേശവുമായി ഇന്ന് ലോകം പരിസ്ഥിതി ദിനം ആഘോഷിക്കുന്നു. അന്തരീക്ഷ, ഭൗമ, സമുദ്ര മലിനീകരണത്തിൽ ഒന്നാം നമ്പർ വില്ലനായ പ്ലാസ്റ്റിക്കിനെതിരെ ലോകം തുറന്ന യുദ്ധം പ്രഖ്യാപിച്ച് രംഗത്തിറങ്ങുമ്പോൾ ആ മേഖലയിൽ നേരത്തെ പട നയിക്കുകയാണ് ഖത്തർ. കരയിലും കടലിലും പ്ലാസ്റ്റിക് കൊണ്ടുണ്ടാകുന്ന മലിനീകരണത്തിനെതിരെ ശക്തമായ പോരാട്ടത്തിന് ഖത്തർ പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം തന്നെ നേതൃത്വം നൽകുന്നു. ഭാവി തലമുറക്ക് സുരക്ഷിതമായ ജീവിതം ഉറപ്പാക്കുന്നതിനായി പ്ലാസ്റ്റിക് ഉപയോഗവും മലിനീകരണവും കുറക്കണമെന്ന് മന്ത്രാലയം വിവിധ പദ്ധതികളിലൂടെ ബോധവത്കരണം നടത്തുന്നു.
നിത്യജീവിതത്തിന്റെ ഭാഗമായി മാറിയ പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറക്കുക എന്ന ലക്ഷ്യവുമായി പുനരുപയോഗ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതിന് ആവശ്യമായി അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനായി ഖത്തർ സജീവമായി പ്രവർത്തിക്കുന്നതായി പരിസ്ഥിതി കാലാവസ്ഥ വ്യതിയാന മന്ത്രി ഡോ. അബ്ദുല്ല ബിൻ അബ്ദുൽഅസിസ് ബിൻ തുർകി അൽ സുബൈഇ പറഞ്ഞു. മാലിന്യങ്ങൾ ഉറവിടങ്ങളിൽ തന്നെ തരംതിരിക്കൽ, ശേഖരണം, സംസ്കരണം, പ്രകൃതി വിഭവങ്ങളുടെ ഉപയോഗം കുറക്കുന്നതിനായി പുനരുപയോഗ ഉൽപന്നങ്ങൾ വർധിപ്പിക്കുക എന്നിവ പ്രധാന ദൗത്യമാണ്. വിവിധ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ച്, പുനരുപയോഗ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിലും മുൻതൂക്കം നൽകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

