അൽജീരിയൻ പ്രതിരോധമായിരുന്നു ദുർഘടം -ഖത്തർ കോച്ച്
text_fieldsഖത്തർ കോച്ച് ഫെലിക്സ് സാഞ്ചസ്
ദോഹ: ഖത്തറിെൻറ മൂർച്ചയേറിയ മുന്നേറ്റത്തെ ഫലപ്രദമായി തടഞ്ഞിട്ട അൽജീരിയൻ പ്രതിരോധത്തെ അഭിനന്ദിച്ച് ഖത്തർ കോച്ച് ഫെലിക്സ് സാഞ്ചസ്. 'സെമിയിലെ വിജയത്തിനും ഫൈനലിൽ പ്രവേശനത്തിനും അൽജീരിയൻ ടീമിന് അഭിനന്ദനങ്ങൾ. നിർഭാഗ്യവശാൽ ഞങ്ങൾക്ക് കഴിഞ്ഞില്ല. ആദ്യ പകുതിയിൽ ഇരു ടീമുകളും ഒപ്പത്തിനൊപ്പമായിരുന്നു. എന്നാൽ, രണ്ടാം പകുതിയിൽ ഞങ്ങൾ പിന്നിലായിപ്പോയി. ഒരു ഗോൾ വഴങ്ങിയ ശേഷം, തിരികെയെത്തുന്നത് കഠിനമേറിയതാണ്. അവസാന നിമിഷം വരെ ടീം പോരാടി.
പക്ഷേ, നേരിയ വ്യത്യാസങ്ങൾ കളിയുടെ വിധി നിർണയിച്ചു. അവസാനം വരെ കൂടുതൽ സൂക്ഷ്മതയോടെ കളിതുടരേണ്ടിയിരുന്നു' -സാഞ്ചസ് പറഞ്ഞു. കൂടുതൽ അവസരം സൃഷ്ടിക്കുന്നതിൽ ടീം പരാജയപ്പെട്ടു. അൽജീരിയൻ താരങ്ങൾ ശക്തമായി പ്രതിരോധിച്ചു. ഏറ്റവും ശക്തരായ ടീമിനെതിരെയാണ് ഞങ്ങൾ കളിച്ചത് -കോച്ച് പറഞ്ഞു.
ഖത്തർ ദേശീയ ടീമിനെ അഭിനന്ദിച്ച അൽജീരിയൻ കോച്ച്, ലോകകപ്പിനായി മികച്ച സംഘമാണുള്ളതെന്നും വ്യക്തമാക്കി.