
തണുത്തു വിറച്ച് ഖത്തർ
text_fieldsദോഹ: വീശിയടിച്ച കാറ്റിനു പിന്നാലെ തണുത്തു വിറച്ച പ്രഭാതത്തിലേക്കായിരുന്നു ശനിയാഴ്ച ഖത്തർ ഉണർന്നത്. ദോഹയിലും സമീപ പ്രദേശങ്ങളിലും ഏഴ് ഡിഗ്രിയിൽ അന്തരീക്ഷ താപനിലയായതോടെ ആളുകൾ വിറച്ചു. നഗരം വിട്ട്, ഉൾഭാഗങ്ങളിൽ തണുപ്പ് അതിലും കഠിനമായി. അബു സംറ അതിർത്തിയിലായിരുന്നു ഏറ്റവും കടുത്ത തണുപ്പ് റിപ്പോർട്ട് ചെയ്തതത്.
ഖത്തർ കാലാവസ്ഥാ വിഭാഗത്തിന്റെ റിപ്പോർട്ട് പ്രകാരം അബു സംറയിൽ അതിരാവിലെ മൈനസിലേക്ക് താഴ്ന്നു. മൈനസ് 2.4 ഡിഗ്രിയിലേക്ക് അന്തരീക്ഷ നില കുറഞ്ഞുവെന്നാണ് റിപ്പോർട്ട്. എട്ട് മുതൽ 13 ഡിഗ്രവരെയായിരുന്നു ശനിയാഴ്ച രാവിലെ മുതൽ ശരാശരി താപനില. അൽറയ്യാനിലെ സൗദ നതീലിൽ പകൽ സമയത്ത് ഏറ്റവും കുറഞ്ഞ തണുപ്പും അനുഭവപ്പെട്ടു. അബു സംറയിൽ വെള്ളിയാഴ്ച വൈകുന്നേരത്തോടെ പൂജ്യത്തിലേക്ക് അന്തരീക്ഷ താപനില താഴ്ന്നതായി കലാവസ്ഥാ വിഭാഗം നേരത്തെ അറിയിച്ചിരുന്നു.
