ഖത്തർ ക്ലാസിക്: എലിയാസ്, ഷെർബിനി ജേതാക്കൾ
text_fields1. പുരുഷ സിംഗ്ൾസ് കിരീടം നേടിയ ഡീഗോ എലിയാസ് 2. വനിതാ സിംഗ്ൾസ് കിരീടം നേടിയ നൂർ അൽ ഷെർബിനി
ദോഹ: ഖത്തർ ക്ലാസിക് സ്ക്വാഷ് ചാമ്പ്യൻഷിപ്പിൽ കിരീടം ചൂടി പെറുവിന്റെ ഡീഗോ എലിയാസും ഈജിപ്തിന്റെ ലോകഒന്നാം നമ്പർ താരം നൂർ അൽ ഷെർബിനിയും. വനിത വിഭാഗം സിംഗ്ൾസിൽ ലോകചാമ്പ്യൻ നൗറൻ ഗൊഹാറിനെ തോൽപിച്ചാണ് നൂർ അൽ ഷെർബിനി ഖത്തറിൽ കിരീടമുയർത്തിയത്.
അഞ്ചു സെറ്റ് നീണ്ട മത്സരത്തിൽ രണ്ട് ഗെയിമിൽ തോൽവി വഴങ്ങിയ ശേഷമായിരുന്നു ഷെർബിനിയുടെ തിരിച്ചുവരവ്. സ്കോർ: 10-12, 5-11, 11-6, 11-9, 11-6. നേരത്തേ രണ്ടു തവണ ഫൈനലിൽ തോൽവി വഴങ്ങിയ ശേഷമാണ് ഈജിപ്ഷ്യൻ താരം കിരീടത്തിൽ മുത്തമിടുന്നത്.
പുരുഷ സിംഗ്ൾസിൽ ലോക രണ്ടാം നമ്പറായ ഈജിപ്തിന്റെ മുസ്തഫ അസലിന്റെ ജൈത്രയാത്രയെ ഫൈനലിൽ മറികടന്ന് ഡീഗോ എലിയാസ് കിരീടമണിഞ്ഞു. സ്കോർ: 12-10, 12-10, 14-12.

