ഖത്തറില്‍ നിന്ന് ലോകസിനിമക്ക് ഇനിയും പ്രതീക്ഷിക്കാം
text_fieldsദോഹ: മികച്ച വിദേശ ചിത്രത്തിനുള്ള ഓസ്കാര്‍ അവാര്‍ഡിനായി ഇറാനിയന്‍ സംവിധായകനായ അസ്ഗര്‍ ഫര്‍ഹാദിയുടെ ദി സെയില്‍സ്മാന്‍െറ നിര്‍മ്മാണത്തിന് സാമ്പത്തിക സഹായം നല്‍കിയതിന്‍െറ പേരില്‍ ഖത്തറിന്‍െറ പേര് ലോക സിനിമയുടെ പുസ്തകത്താളിലേക്ക് എഴുതിച്ചേര്‍ക്കപ്പെടുന്നത് രാജ്യത്തെ ചലചിത്രാസ്വാദകര്‍ ആവേശത്തോടെയാണ് കാണുന്നത്.
നല്ല സിനിമകള്‍ക്കായി രാജ്യത്തിന്‍െറ സാംസ്ക്കാരിക സംവിധാനങ്ങള്‍ നല്‍കുന്ന പിന്തുണക്ക് ലഭിച്ച വിജയമായാണിതിനെ കാണേണ്ടതെന്നും വിലയിരുത്തപ്പെടുന്നു.
കഴിഞ്ഞ വര്‍ഷം മെയില്‍ 69ാമത് കാന്‍ ഫെസ്റ്റിവലിലും അസ്ഗര്‍ ഫര്‍ഹാദിയുടെ ദി സെയില്‍സ്മാന്‍ മികച്ച ചിത്രമായിരുന്നു. ഇതടക്കം ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്‍െറ (ഡി.എഫ്.ഐ) സാമ്പത്തിക സഹായത്തോടെ നിര്‍മിച്ച അഞ്ച് ചിത്രങ്ങളാണ് കാന്‍ മേളയില്‍ പുരസ്കാരങ്ങള്‍ നേടിയത്.
ഡി.എഫ്.ഐ ധനസഹായത്തോടെ നിര്‍മിച്ച അഞ്ച് ചിത്രങ്ങള്‍ കഴിഞ്ഞ സെപ്തംബറില്‍ നടന്ന 73ാമത് വെനിസ് ചലച്ചിത്രമേളയിലും സരജാവോ ആതിഥേയരാകുന്ന 2016 സരജാവോ ഫിലിം ഫെസ്റ്റിവെലിലും ശ്രദ്ധേയമായ പ്രകടനം കാഴ്ച്ചവെച്ചിരുന്നു.
കഴിഞ്ഞ സെപ്റ്റംബര്‍ 8 മുതല്‍ 18 വരെനടന്ന ടൊറന്‍േറാ രാജ്യാന്താര ചലച്ചിത്രമേളയില്‍ ഡി.എഫ്.ഐ നിര്‍മിച്ച എട്ടു ചിത്രങ്ങളാണ് അവതരിപ്പിക്കപ്പെട്ടത്. സിനിമയില്‍ നവീനയും യുവതയുടെ സര്‍ഗാത്മകതയും അടയാളപ്പെടുത്തിക്കാനുളള നിരവധി ശ്രമങ്ങള്‍ ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്‍െറ നേതൃത്വത്തില്‍ നടന്നുവരുന്നുണ്ട്. കഴിഞ്ഞ വര്‍ഷം നവംബര്‍ 30 മുതല്‍ ഡിസംബര്‍ അഞ്ച് വരെ നടന്ന ‘അജിയാല്‍ യൂത്ത് ഫിലിം ഫെസ്റ്റിവലും ലോകസിനിമാ പ്രമുഖരുടെയും രാജ്യത്തെ പുതിയ ചലചിത്ര ശില്‍പ്പികളുടെയും ഒത്തുചേരലാല്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.
മാസങ്ങള്‍ക്ക് മുമ്പ് ‘എട്ടു മുതല്‍ പതിനേഴു വയസ്സുവരെയുള്ളവര്‍ക്കായി യുവ നടന ശില്‍പ്പശാല’ ഡി.എഫ്.ഐ നടത്തിയിരുന്നു.
പുതുതലമുറയില്‍ നിന്നും ചലച്ചിത്ര മേഖലയിലേക്ക് സജീവമായ പങ്കാളിത്തം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്‍െറ നേതൃത്വത്തില്‍ മാര്‍ച്ച് മൂന്ന് മുതല്‍ എട്ടുവരെ നടക്കാന്‍ പോകുന്ന ‘ഖൂംറ ടോക്സ്’ മൂന്നാമത് എഡിഷന്‍െറ പശ്ചാത്തലത്തിലാണ് ഓസ്കാര്‍ അവാര്‍ഡ് എത്തിയത് എന്നതും പ്രത്യേകത നല്‍കുന്നുണ്ട്. അമേരിക്കന്‍ പ്രസിഡന്‍റ് ട്രംപിന്‍െറ കുടിയേറ്റ വിരുദ്ധ നയത്തില്‍ പ്രതിഷേധിച്ച് ഓസ്കര്‍ ചടങ്ങ് ബഹിഷ്കരിച്ചതിലൂടെ വാര്‍ത്തകളിലിടം നേടിയ അസ്ഗര്‍ ഫര്‍ഹാദി ‘ഖൂംറ ടോക്സി’ല്‍ പങ്കെടുക്കുകയും ചെയ്യുന്നുണ്ട്.
തിരക്കഥ രചന മുതല്‍ ഡിജിറ്റല്‍ മീഡിയയിലെ ആധുനിക കഥാഖ്യാന രീതികള്‍ വരെ ‘ഖൂംറ ടോക്സി’ല്‍ ചര്‍ച്ചാവിഷയമാകുന്നുണ്ട്.
സിനിമയില്‍ നവീനയും യുവതയുടെ സര്‍ഗാത്മകതയും അടയാളപ്പെടുത്താനുളള നിരവധി ശ്രമങ്ങള്‍ ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്‍െറ നേതൃത്വത്തില്‍ നടന്നുവരുന്നുണ്ട്.
കഴിഞ്ഞ വര്‍ഷം നവംബര്‍ 30 മുതല്‍ ഡിസംബര്‍ അഞ്ച് വരെ നടന്ന ‘അജിയാല്‍ യൂത്ത് ഫിലിം ഫെസ്റ്റിവലും ലോകസിനിമാ പ്രമുഖരുടെയും രാജ്യത്തെ പുതിയ ചലചിത്ര ശില്‍പ്പികളുടെയും ഒത്തുചേരലാല്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
