Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightതി​രു​പി​റ​വി​യു​ടെ...

തി​രു​പി​റ​വി​യു​ടെ ആ​ഘോ​ഷ​ത്തി​ൽ ഖ​ത്ത​റി​ലെ ക്രൈ​സ്​​ത​വ സ​മൂ​ഹവും

text_fields
bookmark_border
Christmas
cancel

ദോ​ഹ: ലോ​ക​ക​പ്പ്​ ഫു​ട്​​ബാ​ളി​ന്റെ ആ​ഘോ​ഷം കൊ​ടി​യി​റ​ങ്ങി​യ​തി​നു​പി​ന്നാ​ലെ ലോ​ക​മെ​ങ്ങു​മു​ള്ള വി​ശ്വാ​സി​ക​ൾ​ക്കൊ​പ്പം ഖ​ത്ത​റി​ലെ​യും ക്രൈ​സ്​​ത​വ സ​മൂ​ഹം തി​രു​പി​റ​വി​യു​ടെ ആ​ഘോ​ഷ​ത്തി​ൽ. അ​വ​ധി​ക്കാ​ലം തു​ട​ങ്ങു​ക​യും പു​തു​വ​ർ​ഷ​ത്തി​നു​ള്ള കാ​ത്തി​രി​പ്പി​നു​മി​ട​യി​ലെ​ത്തു​ന്ന ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ദി​വ​സ​ങ്ങ​ൾ​ക്കു​മു​മ്പു​ത​ന്നെ തു​ട​ക്കം കു​റി​ച്ചു ക​ഴി​ഞ്ഞു.

പ​ള്ളി​ക​ളി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങു​ക​ൾ​ക്കു​പു​റെ​മ, വീ​ടു​ക​ളി​ലും വി​വി​ധ കൂ​ട്ടാ​യ്മ​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ സ​ജീ​വ​മാ​ണ്. ഖ​ത്ത​റി​ൽ വി​വി​ധ മ​ല​യാ​ളി ഇ​ട​വ​ക​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ​ങ്ങ​ളാ​യ പ​രി​പാ​ടി​ക​ളാ​ണ് ക്രി​സ്മ​സി​നെ വ​ര​വേ​ൽ​ക്കു​ന്ന​തി​നാ​യി ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ക​രോ​ൾ ഗാ​നാ​ലാ​പ​നം, പു​ൽ​ക്കൂ​ട്‌ ഒ​രു​ക്ക​ൽ, ക്രി​സ്മ​സ് ട്രീ ​അ​ല​ങ്ക​രി​ക്ക​ൽ തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ളും വി​വി​ധ കൂ​ട്ടാ​യ്മ​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു​വ​രു​ന്നു.

മു​ൻ​വ​ർ​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച്, കോ​വി​ഡ്​ നി​യ​ന്ത്ര​ണ​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ പ​ഴ​യ​കാ​ല​ത്തെ അ​നു​സ്​​മ​രി​ച്ചു​കൊ​ണ്ടാ​ണ്​ ഇ​ത്ത​വ​ണ ക്രി​സ്​​മ​സ്​ ച​ട​ങ്ങു​ക​ൾ​ക്കൊ​രു​ങ്ങു​ന്ന​ത്. വൈ​വി​ധ്യ​മാ​ർ​ന്ന അ​ല​ങ്കാ​ര​ങ്ങ​ളും ന​ക്ഷ​ത്ര​വി​ള​ക്കു​മാ​യി അ​ബൂ ഹ​മൂ​ർ ഐ.​ഡി.​സി.​സി കോം​പ്ല​ക്സ് നേ​ര​​ത്തേ ത​ന്നെ പ്ര​കാ​ശ​പൂ​രി​ത​മാ​യി. മാ​ളു​ക​ളി​ലും ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളി​ലും ക്രി​സ്മ​സ്-​പു​തു​വ​ത്സ​ര ആ​ഘോ​ഷ​ത്തി​നാ​യി വി​വി​ധ​യി​നം കേ​ക്കു​ക​ൾ ഒ​രു​ക്കി സ​ജ്ജ​മാ​യി. ക്രി​സ്മ​സ് ട്രീ​ക​ൾ​ക്കും ആ​വ​ശ്യ​ക്കാ​ർ ഏ​റെ​യു​ണ്ടാ​യി​രു​ന്നു. രാ​ജ്യ​ത്തെ എ​ല്ലാ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളി​ലും ക്രി​സ്മ​സ് പു​തു​വ​ത്സ​രാ​ഘോ​ഷ​ങ്ങ​ൾ​ക്കാ​യി പ്ര​ത്യേ​ക വി​ഭാ​ഗം ത​ന്നെ​യു​ണ്ട്.

അ​ബൂ​ഹ​മൂ​റി​ലെ ച​ർ​ച്ച് കോം​പ്ല​ക്സാ​ണ് മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ ക്രൈ​സ്ത​വ സ​മൂ​ഹ​ത്തി​ന്‍റെ ആ​ഘോ​ഷ​ങ്ങ​ളു​ടെ കേ​ന്ദ്രം. 24ന് ​അ​ർ​ധ​രാ​ത്രി​യി​ലും, ക്രി​സ​മ​സ് ദി​ന​ത്തി​ൽ രാ​വി​ലെ​യും വി​വി​ധ ദേ​വാ​ല​യ​ങ്ങ​ളി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യോ​ടെ കൂ​ടി ആ​രാ​ധ​ന ന​ട​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:QatarNews
News Summary - Qatar Christmas Celebration
Next Story