Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസഹകരണം ശക്തമാക്കി...

സഹകരണം ശക്തമാക്കി ഖത്തർ-ചൈന

text_fields
bookmark_border
സഹകരണം ശക്തമാക്കി ഖത്തർ-ചൈന
cancel
camera_alt

അമീർ ചൈനീസ്​ പ്രസിഡന്‍റ്​ ഷി ജിൻ പിങ്ങിനൊപ്പം

ദോഹ: ലോകത്തെ ഏറ്റവും ശക്​തരായ രാജ്യങ്ങളിലൊന്നായ ചൈനയുമായി സൗഹൃദം ഊട്ടിയുറപ്പിച്ച്​ അമീർ ശൈഖ്​ തമീം ബിൻ ഹമദ്​ ആൽഥാനിയുടെ സന്ദർശനം. ബെയ്​ജിങ്ങിൽ വെള്ളിയാഴ്ച ആരംഭിച്ച ​ശീതകാല ഒളിമ്പിക്സിന്‍റെ ഉദ്​ഘാടനച്ചടങ്ങിൽ പ​ങ്കെടുക്കാനായി എത്തിയ അമീർ ശനിയാഴ്ച ചൈനീസ്​ പ്രസിഡന്‍റ്​ ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ച നടത്തി. ​ടിയാൻമെൻ സ്ക്വയറിലെ 'ഗ്രേറ്റ്​ ഹാൾ ഓഫ്​ ദി പീപ്പിൾ' ഹാളിലായിരുന്നു ചൈനീസ്​ പ്രസിഡന്‍റും മുതിർന്ന നേതാക്കളും ഉൾപ്പെടെയുള്ള സംഘവുമായുള്ള കൂടിക്കാഴ്ച​. വ്യാപാര-വാണിജ്യ നിക്ഷേപ മേഖലകളിലും കായിക മേഖലയിലും പരസ്പര സഹകരണം ശക്​തിപ്പെടുത്തുന്നതിൽ സന്ദർശനം നിർണായകമായി. ഈ വർഷാവസാനം നടക്കുന്ന ഖത്തർ ലോകകപ്പിന്‍റെ സംഘാടനത്തിൽ വിവിധ മേഖലകളിൽ ചൈനയുടെ സഹകരണവും ചർച്ചയായി.

ഇരു സൗഹൃദരാജ്യങ്ങളുടെയും ജനങ്ങളുടെയും പൊതു താൽപര്യ വിഷയങ്ങൾ ചർച്ചയായി. സാമ്പത്തിക, ഊർജ, വ്യവസായ, ടൂറിസ മേഖലകളിൽ തന്ത്രപരമായ സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമുള്ള പ്രാധാന്യങ്ങൾ അമീർ ചൂണ്ടിക്കാണിച്ചു. ഖത്തർ -ചൈന ഉഭയകക്ഷി -നയതന്ത്ര ബന്ധങ്ങളും വിലയിരുത്തി. ഖത്തർ ഒളിമ്പിക്സ്​ കമ്മിറ്റി പ്രസിഡന്‍റ്​ ശൈഖ്​ ജുആൻ ബിൻ ഹമദ്​ ആൽഥാനി, അമിരി കോർട്ട്​ മേധാവി ശൈഖ്​ സൗദ്​ ബിൻ അബ്​ദുൽ റഹ്​മാൻ ആൽഥാനി, സുരക്ഷാമേധാവി (ഇന്‍റലിജൻസ്​ സർവിസ്​) അബ്​ദുല്ല ബിൻ മുഹമ്മദ്​ അൽ ഖുലൈഫി, ചൈനയിലെ അംബാസഡർ ​മുഹമ്മദ്​ ബിൻ അബ്​ദുല്ല അൽ ദുഹൈമി എന്നിവർ അമീറിനൊപ്പം ചർച്ചയിൽ പങ്കാളികളായി.

പാകിസ്താൻ പ്രധാനമന്ത്രി ഇംറാൻഖാനുമായും അമീർ ബെയ്ജിങിൽ ചർച്ച നടത്തി. രണ്ടു ദിവസത്തെ സന്ദർശനം പൂർത്തിയാക്കി ​ശനിയാഴ്​ച തന്നെ അമീർ ബെയ്​ജിങ്ങിൽനിന്ന്​ മടങ്ങി. ഫെബ്രുവരി നാല്​ മുതൽ 20 വരെ നടക്കുന്ന ശീതകാല ഒളിമ്പിക്സിന്‍റെ ഉദ്​ഘാടനച്ചടങ്ങിൽ ചൈനീസ്​ പ്രസിഡന്‍റിന്‍റെ പ്രത്യേക ക്ഷണം സ്വീകരിച്ചാണ്​ അമീറിന്‍റെ നേതൃത്വത്തിൽ ഉന്നത സംഘം ബെയ്​ജിങ്ങിലെത്തിയത്​. വെള്ളിയാഴ്ച ബേർഡ്​സ്​ നെസ്റ്റ്​ സ്​റ്റേഡിയത്തിൽ നടന്ന ഉദ്​ഘാടനച്ചടങ്ങിൽ അമീർ പ​ങ്കെടുത്തിരുന്നു. ബെയ്​ജിങ്ങിൽ നൽകിയ ഊഷ്മള വരവേൽപിന്​ അമീർ ചൈനീസ്​ പ്രസിഡന്‍റിന്​ നന്ദി അറിയിച്ചാണ്​ മടങ്ങിയത്​. കഴിഞ്ഞയാഴ്ചയിലെ അമേരിക്കൻ സന്ദർശനത്തിന്​ പിന്നാലെയാണ്​ അമീർ ജനസംഖ്യയിലും സമ്പത്തിലും ലോകത്തെ ഏറ്റവും ശക്​തമായ രാജ്യമായ ചൈനയിലെ​ സന്ദർശനത്തിനെത്തിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar-China
News Summary - Qatar-China strengthen co-operation
Next Story